അക്ഷര പ്രവാസം 2015 സാഹിത്യ ക്യാമ്പിന് ഉജ്ജ്വല തുടക്കം

പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്റെ വസന്തം തീര്‍ത്ത് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന \'അക്ഷര പ്രവാസം 2015\' ന് ഇന്തോഅറബ് സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം. മലയാള സാഹത്യത്തിലെ മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള അറബ്, മലയാള സംസ്‌കാരിക വിനിമയത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി.
ഖത്തറിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന \'അക്ഷര പ്രവാസം 2015\' ന്റെ ഉദ്ഘാടനം ക്രൗണ്‍ പ്‌ളാസ ഹോട്ടലിലാണ് നടന്നത്. ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും ക്യാമ്പ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ല ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരെയും പ്രവാസി എഴുത്തുകാരെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഇത്തരമൊരു വേദി ഒരുക്കിയതില്‍ ഖത്തര്‍ ചാരിറ്റിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തിന്ന് വലിയ സംഭാവനകളാണ് അര്‍പ്പിക്കുന്നത്. അവരുടെ വിജയം നമ്മുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അറബ് എഴുത്തുകാരോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ കേരള സാഹിത്യ അക്കാദമിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha