കുവൈത്ത് പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി അന്തരിച്ചു

പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ഖറാഫി അന്തരിച്ചു. 71 വയസ്സായിരുന്നു. തുര്‍ക്കിയില്‍നിന്ന് തിരിച്ചുവരവെ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസര്‍ നമസ്‌കാരത്തിനുശേഷം സുലൈബിഖാത്ത് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യയും ഏഴു മക്കളുമുണ്ട്. രാഷ്ട്രീയരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ മികച്ചുനിന്ന വ്യക്തിത്വമായിരുന്നു ജാസിം അല്‍ഖറാഫിയുടേത്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അല്‍ഖറാഫി ഗ്രൂപ്പിന്റെ ഉടമയാണ്. 1944ല്‍ കുവൈത്ത് സിറ്റിയിലെ ഖിബ്ല മേഖലയിലെ പ്രമുഖ കുടുംബത്തിലാണ് ജനനം.
രാഷ്ട്രീയബിസിനസ് മേഖലകളില്‍ അറിയപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്‍േറത്. പിതാവ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ഖറാഫി പാര്‍ലമെന്റ് അംഗമായിരുന്നു. അദ്ദേഹമാണ് അല്‍ഖറാഫി ഗ്രൂപ് സ്ഥാപിച്ചത്. ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ ജാസിം അല്‍ഖറാഫി 1979, 1981, 1985, 1996, 1999, 2003, 2006, 2008, 2009 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1985 മുതല്‍ 1990 വരെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1999 മുതല്‍ 2011വരെ പാര്‍ലമെന്റ് സ്പീക്കറായി സേവനമനുഷ്ഠിച്ചു. വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ജാസിം അല്‍ഖറാഫി, അറബ് അന്താരാഷ്ട്ര തലത്തില്‍ വിവിധ സാമൂഹിക സംഘടനകളുടെയും ജീവകാരുണ്യസന്നദ്ധ സംഘങ്ങളുടെയും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha