അവസാനം ശശികല ടീച്ചര്‍ ലണ്ടനിലെത്തി... ടീച്ചറുടെ പ്രസംഗത്തിന് കാതോര്‍ത്ത് ലണ്ടന്‍ സമൂഹം

മതവിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തി എന്ന പരാതിയെത്തുടര്‍ന്ന് വിസ നിഷേധിച്ച ശശികല ടീച്ചര്‍ അവസാനം ലണ്ടനിലെത്തി. പരാതികള്‍ എല്ലാം കേട്ടശേഷം നിലവില്‍ ഒരു കേസിലും കുറ്റംചുമത്തപ്പെട്ടില്ല എന്നതിനാലാണ് ടീച്ചര്‍ക്ക് വിസയുള്‍പ്പെട്ട പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയത്.
ഇന്നലെ ലണ്ടനില്‍ എത്തിയ ശശികല ടീച്ചര്‍ക്ക് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ലണ്ടനിലെ ആദ്യ ഹിന്ദുമത പരിഷത്ത് മെയ് 31ന് നടക്കും.
അതേസമയം പ്രമുഖ മതപ്രഭാഷകനായ ഡോക്ടര്‍ ഗോപാലകൃഷ്ണനും ഉദിത് ചൈതന്യയ്ക്കും പങ്കെടുക്കുകയില്ല.
ഇന്നലെ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ശശികല ടീച്ചര്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. എല്ലാവരും ഒന്നിച്ചു നിന്ന് പരിഷത്ത് വിജയമാക്കണമെന്ന് സ്വീകരണത്തിനു നന്ദി പറഞ്ഞുകൊണ്ട് ശശികല ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ 31നു ക്രോയ്‌ടോന്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാദമിയിലാണ് ഒന്നാമത് ഹിന്ദുമത പരിഷത്ത് നടക്കുന്നത്.
സ്വാമി ഉദിത് ചൈതന്യയുടെയും ഡാക്ടര്‍ എന്‍. ഗോപാലകൃഷ്ണന്റെയും അസാന്നിധ്യത്തില്‍ ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത് ശശികല ടീച്ചര്‍ ആയിരിക്കും. ടീച്ചര്‍ക്ക് പുറമേ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടന്റെയും കേന്ദ്ര മന്ത്രി സഭ അംഗത്തെയും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha