Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

എയര്‍ ഹോസ്റ്റസ് കില്ലാഡി തന്നെ..! ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാൻ പരിശീലനം, സ്വർണക്കടത്തിൽ സുരഭിക്ക് പിന്നാലെ കണ്ണൂർ സ്വദേശി ക്യാബിൻ ക്രൂവും അറസ്റ്റിൽ..!!

01 JUNE 2024 09:32 AM IST
മലയാളി വാര്‍ത്ത

കൃത്യസമയത്ത് വിമാനം പുറപ്പെടാത്തതിന്റെ പേരിലും, സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതിന്റെ പേരിലും യാത്രക്കാരുടെ നിരന്തരം പഴി കേട്ടുകൊണ്ടിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അതിനിടെ കമ്പനിക്ക് ആകെ നാണക്കേടുണ്ടാക്കി വെക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിലായത് വലിയ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചത്.

ഇതിന് പിന്നാലെ സ്വർണ്ണക്കടത്ത് നടത്തിയ കൊൽക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് സുരഭിക്കു പിന്നാലെ കണ്ണൂർ സ്വദേശിയായ സീനിയർ ക്യാബിൻ ക്രൂ അംഗവും അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. യുവതിയെ റിക്രൂട്ട് ചെയ്തതിൽ സുഹൈലിന് പങ്കുണ്ടെന്ന ഡിആർഐയുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. സുരഭിയെ കോടതി റിമാൻഡ് ചെയ്തു. സുരഭി നിലവിൽ കണ്ണൂർ വനിതാ ജയിലിലാണ്.


ചൊവ്വാഴ്ചത്തെ മസ്കത്ത് വിമാനത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പിടിയിലായ 850 ഗ്രാം സ്വർണം കടത്താൻ ഒത്താശ ചെയ്തതു സുഹൈലാണെന്നു ഡിആർഐ അറിയിച്ചു.  കൊൽക്കത്ത സ്വദേശിനി സുരഭി ഖാതുനെ 850 ഗ്രാം സ്വർണമാണു കടത്താൻ ശ്രമിച്ചത്. ഇതിന് 60 ലക്ഷത്തോളം രൂപ വിലവരും. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഒളിപ്പിച്ചത്. പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, കണ്ണൂരിലെ ഡിആർഐ, മെയ് 28 ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ക്യാബിൻ ക്രൂ അംഗം കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണിനെ പിടികൂടുകയായിരുന്നു.

തിരച്ചിലിൽ സംയുക്ത രൂപത്തിലുള്ള 960 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനും ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ കണ്ണൂരിലെ വനിതാ ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബീന്‍ ക്രൂ അംഗത്തിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനായി സ്ത്രീകള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. സ്വർണക്കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ക്യാബിൻ ക്രൂ തന്നെ കടത്തിന് കൂട്ടുനിന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends