സങ്കടക്കാഴ്ചയായി... യുഎസിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം....

സങ്കടക്കാഴ്ചയായി... യുഎസിലെ മാസച്യുസിറ്റ്‌സിലെ പ്ലിമൗത്ത് കൗണ്ടിയിലെ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഖൈരതാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ് (28) ആണ് ജനുവരി 28ന് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.
വാജിദ് ഓടിച്ചിരുന്ന വാഹനം ട്രക്കുമായി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. യുവാവ് സ്റ്റോപ് സൈന്‍ ശ്രദ്ധിക്കാതെ പോയതാണ് അപകട കാരണമായത്.
ട്രക്കിലേക്ക് ഇടിച്ചുകയറിയ വാഹനം രണ്ടായി പിളര്‍ന്നതായി അയോവ സ്റ്റേറ്റ് പട്രോള്‍ അറിയിച്ചു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഷിക്കാഗോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വാജിദ് അമേരിക്കയിലെ എന്‍ആര്‍ഐ ന്യൂനപക്ഷ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. തെലങ്കാന കോണ്‍ഗ്രസ് സെക്രട്ടറി മുഹമ്മദ് ഷഹാബുദ്ദീന്‍ എക്സില്‍ അനുശോചനം അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























