വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം കൊളംബോയില്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ദ്വൈവാര്‍ഷിക ആഗോള സമ്മേളനം പത്തിന് വ്യാഴാഴ്ച ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആരംഭിക്കും. കൊളംബോക്ക് സമീപമുള്ള നിഗോംബോയിലെ ജെറ്റ്വിങ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലാണ് സമ്മേളനവേദി. സമ്മേളനം 13 വരെ നീളും. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയുള്ള ആറു റീജ്യണുകളിലെ 37 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും.
ലോകമെങ്ങുമുള്ള മലയാളി ബിസിനസ്സുകാരുടെ കൂട്ടായ്മ ലക്ഷ്യമിടുന്ന 'വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്സി'ന്റെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും. എല്ലാവര്‍ഷവും കേരളത്തില്‍ നടത്താനുദ്ദേശിക്കുന്ന പ്രവാസി മലയാളി സംഗമത്തിനും രൂപം നല്‍കും. കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന 'വേള്‍ഡ് മലയാളി സെന്റര്‍', 'മലയാളി ഹിസ്റ്ററി മ്യൂസിയം' തുടങ്ങിയ സംരംഭങ്ങളെ ക്കുറിച്ചുള്ള തീരുമാനവും കൊളംബോ സമ്മേളനത്തില്‍ ഉണ്ടാവുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ ഡോ. ജോര്‍ജ് കാക്കനാട്ട് അറിയിച്ചു.
1995 ജൂലായ് മൂന്നിനാണ് സംഘടന നിലവില്‍ വന്നത്. കൂട്ടായ്മ ശക്തമാക്കാനും വരും തലമുറകള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാന്‍ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്ടിക്കാനുമുള്ള നടപടികളും സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തില്‍ ആരംഭിക്കുന്ന വേള്‍ഡ് മലയാളി സെന്ററും മലയാളി ഹിസ്റ്ററി മ്യൂസിയവും മലയാളികളുടെ ഒത്തുകൂടലിനും കേരളത്തിന്റെ പൈതൃകത്തെ മനസ്സിലാക്കുന്നതിനുമുള്ള നൂതനമായ ചുവടുവെപ്പാണെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha

























