സൗജന്യ വൈ ഫൈയുമായി ദുബായ് മെട്രോ

യു എ ഇ യിലെ പ്രമുഖ മൊബൈല്‍ സേവന ദാതാവായ ദു കമ്പനി ദുബായ് മെട്രോയില്‍ സൗജന്യ വൈ ഫൈ സേവനം പ്രഖ്യാപിച്ചു.ആദ്യ ഘട്ടത്തില്‍ റമദാന്‍ മാസത്തില്‍ മാത്രമാണ് സൗജന്യ സേവനം ഉണ്ടാവുക.വര്‍ഷം മുഴുവന്‍ സൗജന്യ വൈ ഫൈ സേവനം നല്‍കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ദു അറിയിച്ചു.
ദുബായി മെട്രോയിലെ യാത്രക്കയ്ക്ക് ഇനി പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.വിശുദ്ധ റമദാന്‍ സമ്മാനം എന്ന നിലയ്ക്ക് ദു ആണ് മെട്രോ യാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത്.എല്ലാ മെട്രോ ട്രെയിനുകളിലും വൈ ഫൈ സംവിധാനം ഘടിപ്പിച്ചു കഴിഞ്ഞു.
ഗ്രീന്‍ ലൈനിലെയും റെഡ് ലൈനിലെയും എല്ലാ ട്രെയിനുകളിലും വൈ ഫൈ സൌജന്യമായി ലഭിക്കും.ഉപഭോക്താക്കള്‍ക്ക് യാത്ര വേളയിലും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് മെട്രോ ട്രെയിനില്‍ സൌജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതെന്ന് ദു ചീഫ് കൊമെഴ്‌സിയല്‍ ഓഫീസര്‍ ഫഹദ് അല്‍ ഹസ്സാവി അറിയിച്ചു.
ഇപ്പോള്‍ റമദാന്‍ മാസത്തേക്ക് മാത്രമാണ് സൗജന്യ വൈ ഫൈ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ മെട്രോ ട്രെയിനുകളില്‍ വര്‍ഷം മുഴുവന്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ദു അറിയിച്ചു.
https://www.facebook.com/Malayalivartha