കുട്ടികളുള്ള യുകെയിലെ മലയാളികള്‍ ഈ വാര്‍ത്ത വായിക്കാതെ പോകരുത്

ക്ലാസുകള്‍ അവഗണിച്ച് രക്ഷിതാക്കള്‍ കുട്ടികളുമായി അവധിക്കു പോകുന്നതിന്റെ ഗുണ-ദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നാളുകളുടെ പഴക്കമുണ്ട്. ക്ലാസ് നഷ്ടപ്പെടുത്തിയുള്ള യാത്രകള്‍ ചിലപ്പോഴെങ്കിലും കുട്ടികളുടെ പഠനത്തെ ബാധിക്കാറുണ്ടെന്നത് ആരും സമ്മതിക്കും. എന്നാല്‍ രക്ഷിതാക്കളുമൊത്തുള്ള യാത്രകള്‍ ഒഴിവാക്കാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കു ന്നത് അഭികാമ്യമല്ല എന്നതും എല്ലാവരും സമ്മതിക്കും.മക്കളെ തനിച്ചാക്കി യാത്ര പോകാനുള്ള രക്ഷിതാക്കളുടെ വൈഷമ്യവും പറഞ്ഞറിയിക്കാനാകാത്തതാണ്. ഇത്തരം അവസരം ശരിക്കും മുതലാക്കുന്നവർ മറ്റൊരു വിഭാഗമാണ്. എല്ലാ അര്‍ഥത്തിലും. വിവിധ കൗണ്‍സിലുകള്‍ക്കാണ് ഇത്തരം യാത്രകള്‍ സാമ്പത്തിക ചാകരയായി പരിണമിച്ചിരിക്കുന്നത്.
ടേംസമയത്തെ കുട്ടികളുമൊത്തുള്ള കറക്കത്തിന്റെ പേരിലുള്ള പിഴത്തുക കൗണ്‍സിലുകളുടെ ഖജനാവ് അക്ഷരാര്‍ഥത്തില്‍ നിറച്ചിരിക്കുകയാണത്രേ. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ലണ്ടനിൽ കൗണ്‍സിലുകള്‍ ഈയിനത്തില്‍ ആകെ സമ്പാദിച്ചത് നാലു മില്യണ്‍ പൗണ്ടാണെന്ന് അറിയുമ്പോഴാണ് കുട്ടികളുമൊത്തുള്ള രക്ഷിതാക്കളുടെ ഉല്ലാസയാത്രകളുടെ യഥാര്‍ഥ ഗുണഭോക്താക്കളാരെന്ന് വ്യക്തമാകുക. കഴിഞ്ഞവര്‍ഷം ലണ്ടനിൽ സെപ്റ്റംബര്‍ മുതല്‍ ഈവര്‍ഷം ജൂലൈ വരെയുള്ള ടേം ടൈമില്‍ അനുമതികൂടാതെ കുട്ടികള്‍ ക്ലാസില്‍ ഹാജരാകാതിരുന്നതിന് ടൗണ്‍ഹാളുകള്‍ ആകെ ഇഷ്യു ചെയ്തത് 68,438 പിഴ നോട്ടീസുകളായിരുന്നുവത്രേ.ഒരുകുട്ടിക്ക് 60 പൗണ്ടെന്ന പിഴ അടയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായതോടെ വരുമാനനഷ്ടത്താല്‍ വീര്‍പ്പുമുട്ടിയിരുന്ന ലണ്ടൻ കൗണ്‍സിലുകള്‍ക്ക് അതു സാമ്പത്തികമായി വലിയ താങ്ങാകുയായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തോടെ പിഴച്ചാകരയ്ക്ക് അവസാനമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈവിധത്തിലുള്ള ഹാജരാകാതിരിക്കലുകള്‍ നിയമാനുസൃതമാണെന്ന് കഴിഞ്ഞ മെയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് ലണ്ടൻ കൗണ്‍സിലുകള്‍ക്കു തിരിച്ചടിയായിരിക്കുന്നത്.ഇതോടെ പല കൗണ്‍സിലുകളും ഇത്തരത്തിലുള്ള പിഴനോട്ടീസുകള്‍ ചുമത്തുന്നത് നിര്‍ത്താന്‍ നിര്‍ബന്ധിതരായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈക്കോടതി വിധിയേപ്പറ്റി ധാരണയുള്ള രക്ഷിതാക്കള്‍ക്ക് പിഴനോട്ടീസ് ലഭിക്കുന്നപക്ഷം നിയമപരമായി ചോദ്യം ചെയ്താലുണ്ടാകാവുന്ന ഭവിഷ്യത്താണ് പലരെയും അതില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ഇതൊന്നും കാര്യമാക്കാതെ രക്ഷിതാക്കളെയും കുട്ടികളെയും പിഴനോട്ടീസ് നല്‍കി ഭയപ്പെടുത്തുന്ന കൗണ്‍സിലുകളും കുറവല്ല. എന്തായാലും ഹൈക്കോടതിവിധിയോടെ അടഞ്ഞുപോയ വരുമാനമാര്‍ഗത്തെക്കുറിച്ചോര്‍ത്ത് വെള്ളമിറക്കുകയാണ് കൗണ്‍സില്‍ അധികൃതരെന്നാണ് അണിയറവര്‍ത്തമാനം.
https://www.facebook.com/Malayalivartha