മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി, വടക്കാഞ്ചേരി പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു, പെണ്‍കുട്ടികൊടുത്ത പരാതി കാണാനില്ലെന്നും ഭാഗ്യലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് ഡബ്ബിംങ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്. വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു ഭാഗ്യലക്ഷമിയുടെ വിമര്‍ശനം. എന്നാല്‍ പെണ്‍കുട്ടിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പീഡനത്തെ പറ്റി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിട്ടും മുഖ്യമന്ത്രി കാണാതെ പോയിയെന്നും വിമര്‍ശിക്കുന്നുണ്ട്. ആ നിവേദനം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയിട്ടുണ്ടോ, അതോ ചവറ്റ് കുട്ടയില്‍ തള്ളിയോ എന്നും ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്. പരാതി മുഖ്യമന്ത്രിക്ക് കൊടുത്തിട്ട് ഒരു രീതിയിലുള്ള നടപടിയെടുത്തില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ അവസരം തരണമെന്നും സ്വകാര്യമായി അദ്ദേഹത്തോട് സംസാരിക്കണമെന്ന് ആവശ്യപെട്ടെങ്കിലും തിരക്കാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ച നിസംഗത ഒരുകേസിലും ഉണ്ടാകാന്‍പാടില്ലെന്നും മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചതില്‍ സങ്കടമുണ്ടെന്നും ഭാഗ്യലക്ഷമി പറഞ്ഞു. എന്നാല്‍ വേണ്ടരീതിയില്‍ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു,
വടക്കാഞ്ചരിക്കേസ് കള്ളക്കഥയല്ലെന്നും ഭാഗ്യലക്ഷമി അഭിമുഖത്തില്‍ പറഞ്ഞു. ഇരയുടെ വിഷമം കേട്ട് താന്‍ പൊട്ടിക്കരഞ്ഞു. പരാതിയുമായി പോയപ്പോള്‍ പോലീസുകാരന്‍ ചോദിച്ച കാര്യം പറഞ്ഞ് പെണ്‍കുട്ടി അലമുറയിട്ട് കരഞ്ഞെന്നും അതുകേട്ട് തന്റെവീട്ടില്‍ നില്‍ക്കുന്ന സ്ത്രീ ഓടിവന്നുവെന്നും അഭിമുഖത്തില്‍ ഭാഗ്യലക്ഷമി വ്യക്തമാക്കുന്നുണ്ട്. തന്നെ സമീപിച്ച പെണ്‍കുട്ടിയെ ആദ്യം സമാധാനിപ്പിച്ചു വിടുകയാണ് താന്‍ ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയുടെ കഥ ഫേസ്ബുക്കില്‍ കുറിച്ചതിന് ശേഷം ഉടന്‍ തന്നെ തന്നെ മാധ്യമങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തന്നെ വിളിച്ച് വിവരം അന്വേഷിച്ചു. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമിരിക്കാന്‍ പോയ പെണ്‍കുട്ടിയെ താന്‍ തിരുവനന്തപുരത്ത് എത്തിച്ച് വാര്‍ത്താസമ്മേളനം നടത്തിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പെണ്‍കുട്ടിയാണ് പീഡിപ്പിച്ച ആളിന്റെ പേര് പറഞ്ഞതെന്നും താന്‍ പറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ പീഡിപ്പിച്ച മറ്റ് മൂന്ന് പേരുടെ പേരുകള്‍ മാധ്യമകള്‍ മറച്ചുവെച്ചു. ഇല്ലാത്ത ആരോപണമാണെങ്കില്‍ താന്‍ മാപ്പ് പറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. 2012ല്‍ ഈ പീഡനത്തെക്കുറിച്ച് മാതൃഭൂമി പത്രത്തില്‍ വന്നെങ്കിലും അന്ന് ഇത് ആരും ചെവികൊണ്ടില്ലെന്നും കേസ് ഒതുക്കിതീര്‍ക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha