സൗദി വിദേശികൾ അയക്കുന്ന പണത്തിനു നികുതിയില്ല: സാമ

സൌദി അറേബ്യയില്‍നിന്ന് വിദേശ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തില്ലെന്ന് കേന്ദ്ര ബാങ്കായ സൌദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) ഗവര്‍ണര്‍ അഹ്മദ് അല്‍ഖുലൈഫി അറിയിച്ചു.
വിദേശ തൊഴിലാളികള്‍ വഴി അവരുടെ രാജ്യങ്ങളിലേക്ക് ഒഴുകുന്ന പണം ഏറെ വലുതാണ്. സൌദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണവും ഏറെ കൂടുതലാണെന്ന് അഹ്മദ് അല്‍ഖുലൈഫി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ബജറ്റ് തയാറാക്കുന്നതിനു മുന്നോടിയായി രാജ്യത്തെ ധനസ്ഥിതിയുടെ പൊതുചിത്രം വിശദീകരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് ഗവര്‍ണര്‍ സല്‍മാന്‍ രാജാവിനു സമര്‍പ്പിച്ചു. എണ്ണ വിപണിയിലെ തിരിച്ചടിയും ആഗോള സാമ്പത്തിക മാന്ദ്യവും മേഖലയില്‍ നിലനില്‍ക്കുന്ന പൊതു അന്തരീക്ഷവുംമൂലം ഈ വര്‍ഷം ആദ്യ പകുതിയില്‍ സാമ്പത്തിക വളര്‍ച്ച ഒന്നര ശതമാനം കുറഞ്ഞതായി സൌദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) ഗവര്‍ണര്‍ അഹ്മദ് അല്‍ഖുലൈഫി അറിയിച്ചു.
രാജ്യത്ത് പുതിയ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ആയിരം റിയാലിന്റെ കറന്‍സി പുറത്തിറക്കില്ല. പുതിയ വിഭാഗങ്ങളില്‍പെട്ട നാണയങ്ങള്‍ ഇത്തവണയുണ്ടാകും. സൌദിയില്‍ വിദേശ ബാങ്ക് ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കും. വിദേശങ്ങളിലെ സൌദി നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം ലോക സെന്‍ട്രല്‍ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ഏറെക്കുറെ സമമാണ്.
സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുവദിക്കുന്ന ജാസ്റ്റ നിയമം പാസാക്കിയതും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതും അമേരിക്കയിലെ സൌദി നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നില്ലെന്ന് സാമ ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha