ഭാര്യ കാമുകന്റെ കൂടെ പോയി: ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രവാസി പിഞ്ചുകുഞ്ഞുമായി നാട്ടിലേക്ക് മടങ്ങി

ശത്രുക്കള്‍ക്കുപോലും ഇങ്ങനൊരവസ്ഥ വരല്ലേ ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞിനെ നെഞ്ചിനോട് ചേര്‍ത്ത് നാട്ടിലേക്ക് മടങ്ങും മുമ്പ് കോഴിക്കോട് സ്വദേശി വിതുമ്പി. കുഞ്ഞിനെ റൂമിനു മുമ്പില്‍ ഉപേക്ഷിച്ച് 26 കാരിയായ ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് പ്രവാസി നാട്ടിലേയ്ക്കു മടങ്ങിയത്.
മഞ്ചേരി സ്വദേശി ഷാജിയാണ് സന്തോഷത്തോടെ കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബ ജീവിത്തിന്റെ താളം തെറ്റിച്ചത്. 2008 ലായിരുന്നു മഞ്ചേരി പയ്യനാട് സ്വദേശിയുടെ വിവാഹം. കല്യാണശേഷം വിസ ശരിയാക്കി ഭാര്യയെയും കൂട്ടി ടിയാന്‍ ജോലി സ്ഥലമായ ജിദ്ദയിലേയ്ക്കു വന്നു. ജിദ്ദ മക്കറോണ സ്ട്രീറ്റിലെ കടയില്‍ ജോലി ചെയ്യുന്ന അതിനടുത്തുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. സന്തോഷ. ജീവിതത്തിനിടയില്‍ രണ്ടു കുട്ടികള്‍ പിറന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ദാമ്പത്യബന്ധത്തെ ശിഥിലമാക്കാനിടയായ സംഭവമുണ്ടായത്. സാധാരണ ഉച്ചയ്ക്ക് രണ്ടരയോടെ കടയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്താറുള്ള ഇദ്ദേഹം അന്ന് 12 മണിക്കൂ മുമ്പ് തന്നെ റൂമിലേയ്ക്കു വന്നു.
കാളിങ് ബെല്‍ അടിച്ചു ഏറെ നേരം കഴിഞ്ഞാണ് വാതില്‍ തുറന്നത്. റൂമിനകത്തെ കര്‍ട്ടന്‍ ഇളകുന്നതു കണ്ട് നോക്കുമ്പോള്‍ അത് ഷാജിയായിരുന്നു. ഷാജിയെ പിടികൂടിയ ഉടനെ ഇനി താന്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഭാര്യ ഇദ്ദേഹത്തിന്റെ കാലില്‍ വീണ് മാപ്പു ചോദിച്ചു. രണ്ടു ദിവസത്തിനകം റീ എന്‍ട്രി അടിച്ച് ഭാര്യയേയും കുട്ടികളെയും കൂട്ടി ടിയാന്‍ നാട്ടിലേയ്ക്കു പോയി. ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടാക്കി വിവരങ്ങള്‍ വീട്ടുകാരെ ധരിപ്പിച്ചു. പിന്നീട് ജിദ്ദയിലേയ്ക്കു മടങ്ങിയ ഭര്‍ത്താവിനെതിരെ ഭാര്യ മഞ്ചേരി കോടതിയില്‍ കേസ് നല്‍കി. ജിദ്ദയില്‍ വച്ച് ഭര്‍ത്താവ് തന്നെ ചില സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കാന്‍ ശ്രമിച്ചതിനാല്‍ അയാളോടൊപ്പം കഴിയാന്‍ താത്പര്യമില്ലെന്നും തനിക്ക് 21 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നുമായിരുന്നു ഭാര്യ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനിരിക്കെ 10 ദിവസം മുമ്പ് ബീവിയെയും ചെറിയ കുട്ടിയെയും നാട്ടില്‍ നിന്ന് കാണാതായി. ഇവര്‍ റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു ദിസത്തിനമുശേഷം ജിദ്ദ മകറോണയിലെ ഫ്‌ളാറ്റിനു മുമ്പില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയോടൊപ്പം ഒരു കവറിലായി പാസ്‌പോര്‍ട്ടും ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പറുമുണ്ടായിരുന്നു. പോലീസ് ഇദ്ദേഹത്തെ വിളിച്ചു വരുത്തി കുട്ടിയെ ഏല്പിച്ചു. ഭാര്യ കുട്ടിയേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയതായി പോലീസിലും കോണ്‍സുലേറ്ററിലും പരാതി നല്‍കി ജവാസത്തില്‍ പോയി ഭാര്യയുടെ ഫാമിലി വിസ റദ്ദ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ജിദ്ദയിലേയ്ക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രവാസി പറഞ്ഞു. ഭാര്യ ജിദ്ദയിലോ റിയാദിലോ കാമുകനോടൊത്ത് കഴിയുന്നുണ്ടാവുമെന്നാണ് കരുതുന്നത്. ഇങ്ങനത്തെ കൊലച്ചതി ആരും ആരോടും ചെയ്യരുതേ എന്ന കണ്ണീര്‍അഭ്യര്‍ത്ഥനയുമായി ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha