തൊഴിലറിയാമെങ്കിൽ ജപ്പാനിൽ പോകാം

ഉയര്‍ന്ന യോഗ്യതയുള്ളവരും തൊഴിലില്‍ വൈദഗ്ധ്യം നേടിയവരുമായ വിദേശ പ്രൊഫഷണലുകള്‍ക്ക് സ്ഥിരവാസത്തിനുള്ള അപേക്ഷ നല്‍കാന്‍ ജപ്പാന്‍ അനുമതി നല്‍കും.
ജോലിക്കെത്തി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കാണ് ഇതിനുള്ള അര്‍ഹത. നിലവിലെ നയമനുസരിച്ച് തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാര്‍ക്ക് ജപ്പാനിലെത്തി അഞ്ച് വര്‍ഷത്തിന് ശേഷമേ സ്ഥിരവാസത്തിനുള്ള അപേക്ഷ നല്‍കാന്‍ സാധിക്കൂ.
പുതിയ നയം 2017 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിവുള്ള വിദേശീയരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കുകയാണ് ജപ്പാന്റെ ലക്ഷ്യം. മികച്ച സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്കും ജപ്പാനില്‍ വന്‍ നിക്ഷേപം നടത്തുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കര്‍ശനമായ കുടിയേറ്റനയം അനുസരിച്ച് മാത്രമേ ജപ്പാനില്‍ സ്ഥിരവാസത്തിന് അനുമതി നല്‍കൂ.
നിലവിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ താഴെ രാജ്യത്തിന് പുറത്തുള്ളവരാണ്. ബാങ്ക് വായ്പ നേടുന്നതുള്‍പ്പടെയുള്ള ആനുകൂല്യവും വിദേശീയര്‍ക്ക് അനുവദിച്ചിട്ടുള്ള രാജ്യമാണ് ജപ്പാന്‍.
https://www.facebook.com/Malayalivartha