കേരളത്തില്‍ കല ഉള്‍പ്പെടെ സകലതും വര്‍ഗീയ വല്‍ക്കരിക്കപ്പെടുന്നു: ഡോ: ഖദീജ മുംതാസ്
യുവാക്കള്‍ മാര്‍ക്കറ്റിന്റെ ആഗ്രഹങ്ങളുടെ അടിമയായി മാറുന്ന അപകടകരമായ പ്രവണത അവരെ ആര്ദ്രതയില്ലാത്ത ചെറുപ്പക്കാരാക്കുകയാണെന്ന് എഴുത്തുകാരി ഡോ: ഖദീജ മുംതാസ്. സംസ്‌കൃതി ഖത്തറിന്റെ സി .വി .ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേരളസാഹിത്യ അകാഡമി ഉപാദ്ധ്യക്ഷ കൂടിയായ ഡോ: ഖദീജ. കേരളത്തില്‍ കലകളെ പോലും വര്‍ഗീയ വല്‍ക്കരിക്കുന്‌പോള്‍ വര്‍ഗീയഭ്രാന്തില്ലാത്ത സസ്യശ്യാമളമായ സമാന്തരകേരളം പ്രവാസ മനസ്സുകളില്‍ വളരുന്നതിന്റെ അടയാളമാണ് പ്രവാസി മലയാളികളുടെ കൂട്ടായ്മകള്‍ . പ്രവാസികളുടെ പ്രതിരോധം കൂടിയാവുകയാണ് ഇത്തരം വേദികളെന്ന് മുംതാസ് പറഞ്ഞു. ജീര്‍ണ്ണപാരന്പര്യത്തിന്റെ മുഖമില്ലാത്ത കൂട്ടങ്ങളെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുന്ന സമകാലികഇന്ത്യയുടെ ആശങ്കകളും അവര്‍ പങ്കുവച്ചു.
വൃദ്ധസദനങ്ങളിലേക്ക് നാം എത്തിപെടുന്നതെങ്ങനെയെന്ന യുവ കവി ജിനേഷ്എരമത്തിന്റെ 'അച്ഛനോട് ' എന്ന കാലികപ്രസ്‌ക്തമായ കവിത ഖദീജ മുംതാസ് ചൊല്ലിയപ്പോള്‍ സദസ്സും ആര്‍ദ്രമായി . ചടങ്ങില്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച സബീന എം സാലി . ഡി. വൈ. എഫ്. ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയ് മാത്യു, സംസ്‌കൃതി പ്രസിഡന്റ് എ കെ. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍, പുരസ്‌കാരസമിതി കണ്‍വീനര്‍ ഇ എം സുധീര്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha