Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈറ്റില്‍ കൊലപാതകം, മയക്കുമരുന്ന്‌, ബലാല്‍സംഗം എന്നീ കോസുകളില്‍ 153 ഇന്ത്യക്കാര്‍ ജയിലില്‍

25 APRIL 2014 12:00 AM IST
മലയാളി വാര്‍ത്ത.

കുവൈത്തില്‍ കൊലപാതകം, മയക്ക് മരുന്നു, ബലാല്‍സംഗം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് 153 ഇന്ത്യക്കാര്‍ വിവിധ ജയിലുകളില്‍ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒരു മലയാളി അടക്കം അഞ്ച് പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2014 ജനുവരി വരെയുള്ള കണക്ക് പ്രകാരമാണിത്. കുവൈത്തിലെ രണ്ടു സെന്റ്രല്‍ ജയിലുകളിലായി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഇന്ത്യക്കാരില്‍ 95 പേര്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും 13 പേര്‍ കൊലപാതക കേസുകളിലും 10 പേര്‍ ബലാല്‍സംഗ കേസുകളിലുമാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട 13 പേരില്‍ അഞ്ചു പേര്‍ വധ ശിക്ഷ കാത്ത് കഴിയുന്നവരാണ്. കോഴിക്കോട് തുറയൂര്‍ ചരിച്ചില്‍ പള്ളി സ്വദേശി അഷ്റഫ് പള്ളിക്കല്‍താഴെ യാണു വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഏക മലയാളി.കോഴിക്കോട് എലത്തൂര്‍ തെക്കശ്ശേരി സ്വദേശി ഷൗകത്ത് ആണു കൊലപാതക കേസില്‍ ജീവ പര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റൊരു മലയാളി. ഇയാള്‍ക്ക് നേരത്തെ വധ ശിക്ഷ വിധിച്ചിരുന്നുവെങ്കിലും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് വധ ശിക്ഷ ജീവ പര്യന്തമാക്കി കുറക്കുകയായിരുന്നു. അഞ്ചേനയാലു ജിന്‍കാല, സുരേഷ് ഷണ്‍മുഖ സുന്ദരം, ഷെയ്ഖ് ഷാഫി ഷെയ്ഖ് ചെല്ലപ്പന്‍ കാളിദാസ് ചെല്ലപ്പന്‍ എന്നിരാണ് വധശിക്ഷയ്ക്ക് വിധിക്കെപ്പട്ട മറ്റ് ഇന്ത്യക്കാര്‍. ഇവെരല്ലാം കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് കുവൈത്ത് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതില്‍ സുേരഷ് ഷണ്‍മുഖ സുന്ദരം, ചെല്ലപ്പന്‍ കാളിദാസ് ചെല്ലപ്പന്‍ എന്നിവര്‍ ഒരു കേസിലാണ് ശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (20 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends