സ്വദേശികള്‍ക്ക് പാസ്പോര്‍ട്ട് ഇനി അബ്ശിര്‍ വഴി
ജവാസാത്തിന്റെ അബ്ശിര്‍ ഓണ്‍ലൈന്‍ സേവസ പോര്‍ട്ടല്‍ വഴിയായിരിക്കും ഇനി സ്വദേശികള്‍ക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്യുകയെന്ന് പാസ്പോര്‍ട്ട് വകുപ്പ് വക്താവ് കേണല്‍ അഫ്മദ് ലഹീദാന്‍ വ്യക്തമാക്കി. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ബുധനാഴ്ച അഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് നിര്‍വഹിച്ചിരുന്നു. അബ്ശിര്‍ സേവന പോര്‍ട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പാസ്പോര്ട്ടുകള് ലഭിക്കുന്നതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാലാവധിയുളളതായിരിക്കുക, ആഭ്യന്തര മന്ത്രാലയത്തില്‍ വിരലടയാളവും ഫോട്ടോയും ലഭ്യമായിരിക്കുക, സദാദ് വഴി പാസ്പോര്‍ട്ട് ലഭിക്കുന്നതിനുളള അപേക്ഷ ഫീസ് അടക്കുക, അപേക്ഷകര്‍ സൗദിയില്‍ കഴിയുന്നയാളാവുക, മറ്റൊരു പാസ്പോര്‍ട്ട് ഉടമസ്ഥതയില്‍ ഉണ്ടാവാതിരിക്കുക, മറ്റൊരാളുടെ പാസ്പോര്ട്ടില് അപേക്ഷകന്റെ പേരു ചേര്‍ക്കാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് അബ്ശിര്‍ സംവിധാനത്തിലൂടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടതെന്ന് വക്താവ് വെളിപ്പെടുത്തി. www.moi.gov.sa എന്ന സൈറ്റില്‍ കടന്ന് പാസ്പോര്‍ട്ട് ഐക്കണ്‍ തിരഞ്ഞെടുക്കുകയും ചെയ്തശേഷം സിസ്റ്റത്തില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ അര്‍ഹരായ കുടുംബാംഗങ്ങളുടെ പേരുകളടങ്ങിയ ലിസ്റ്റ് വെളിപ്പെടും. പ്രവശ്യയില്‍ പാസ്പോര്‍ട്ട് സ്വീകരിക്കുന്ന ശാഖയുടെ പേര് നല്‍കുന്നതോടെ ഈ സേവനം ലഭ്യമാകുന്നതിനുളള ഉപാധികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുന്ന വിവരങ്ങള്‍ ലഭിക്കും.
ഈ ഉപാധികള്‍ അംഗീകരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നതോടെ ലഭിക്കുന്ന പാസ്പോര്‍ട്ടിന്റെ ചിത്രം മുന്നില്‍ വരും. ഇതില്‍ അപേക്ഷകന് വീണ്ടും ഉറപ്പാക്കുന്നതിലൂടെ പാസ്പോര്‍ട്ട് ഓണ്‍ലൈന്‍വഴി ലഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാകും.
https://www.facebook.com/Malayalivartha