Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹപ്രവര്‍ത്തകരെല്ലാം ചിന്നിച്ചതറി; അപകടത്തിന്റെ നടുക്കം വിട്ടുമാറാതെ രാജു

12 MAY 2014 12:34 AM IST
മലയാളി വാര്‍ത്ത.

വര്‍ഷങ്ങളായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും പണിയെടുത്തുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഒരൊറ്റ നിമിഷം കൊണ്ട്‌ ചിന്നിച്ചിതറിയ ശരീരഭാഗങ്ങളായി കിടക്കുന്നത്‌ കണ്ട ഞെട്ടലില്‍ നിന്ന്‌ ഇനിയും മുക്തനായിട്ടില്ല മലയാളിയായ രാജു വാസുക്കുട്ടി. തലനാരിഴക്ക്‌ മരണത്തിന്റെ വായില്‍ നിന്ന്‌ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതിന്‌ ദൈവത്തോട്‌ ഉളളുരുകി നന്ദി പറയുകയാണിദ്ദേഹം.
ശനിയാഴ്‌ച രാവിലെ ദുബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി രാജു വാസുക്കുട്ടി (42) കഴിഞ്ഞതൊന്നും ഓര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം തട്ടിയെടുക്കുമായിരുന്ന അപകടം ഒരു ദുസ്വപ്‌നം പോലെ കണ്ട്‌ ദുബൈ റാശിദ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌. വാഹനത്തില്‍ മലയാളിയായി ഇദ്ദേഹം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഒരു നിമിഷത്തെ ഡ്രൈവറുടെ അശ്രദ്ധയാണ്‌ 14 പേരുടെ മരണത്തില്‍ കലാശിച്ചത്‌. ഉമ്മുല്‍ ഖുവൈനിലെ ലേബര്‍ സപൈ്‌ള സ്ഥാപനത്തിലെ വാഹനമാണ്‌ എമിറേറ്റ്‌സ്‌ റോഡില്‍ അപകടത്തില്‍ പെട്ടത്‌. ഏഴ്‌ വര്‍ഷത്തോളമായി രാജു ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. വര്‍ഷങ്ങളായി രാജുവിനോടൊപ്പം പണിയെടുക്കുന്ന പത്ത്‌ ബീഹാര്‍ സ്വദേശികളും നാല്‌ ബംഗ്ലാദേശ്‌ സ്വദേശികളുമാണ്‌ മരിച്ചത്‌. പരിക്കേറ്റ്‌ രണ്ട്‌ ബംഗാളികളുടെ നില അതീവ ഗുരുതരമായി തുടരുന്നു. പാക്കിസ്ഥാന്‍ സ്വദേശിയാണ്‌ മിനി ബസ്‌ ഓടിച്ചിരുന്നത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകട കാരണമെന്ന്‌ രക്ഷപ്പെട്ടവര്‍ പറയുന്നു. താമസസ്ഥലത്തു നിന്ന്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ പോരുന്നതുകൊണ്ട്‌ തന്നെ മിക്കവരും ഉറക്കത്തിലായിരുന്നു. പൊടുന്നനെയാണ്‌ ഭീകരമായ ശബ്‌ദവും നിലവിളിയും കേള്‍ക്കുന്നത്‌. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്‌ നേരെ ബസ്‌ പാഞ്ഞടുക്കുന്നതു കണ്ട്‌ ഉറങ്ങാതിരുന്ന ചില തൊഴിലാളികള്‍ ഉറക്കെ ശബ്‌ദമുണ്ടാക്കിയെങ്കിലും ഞൊടിയിടയിലാണ്‌ എല്ലാം സംഭവിച്ചതെന്ന്‌ രാജു വാസുക്കുട്ടി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മിക്കവരും റോഡിലേക്ക്‌ തെറിച്ചു വീണു. ഭീകര രംഗം കണ്ട്‌ തലകറങ്ങിയ രാജുവിന്‌ പിന്നെ ആശുപത്രിയില്‍ എത്തിയതാണ്‌ ഓര്‍മ്മയുളളത്‌. ആറ്‌ മാസം മുമ്പാണ്‌ അവധികഴിഞ്ഞ്‌ നാട്ടില്‍ നിന്നുമെത്തിയത്‌. അപകട വിവരമറിഞ്ഞ്‌ നാട്ടില്‍ നിന്ന്‌ നിനക്കാത്ത ഫോണ്‍ വിളികളാണ്‌ വരുന്നതെന്ന്‌ രാജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (51 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

Malayali Vartha Recommends