യുഎസിലേക്കു കുടിയേറുന്നവർക്ക് ആദ്യത്തെ അഞ്ചു വർഷം സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകില്ല
വാഷിങ്ടൻ∙ യുഎസിലേക്കു കുടിയേറുന്നവർക്ക് ആദ്യത്തെ അഞ്ചു വർഷം സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏതാനും ദിവസം മുൻപ് യോഗ്യതാ അടിസ്ഥാനത്തിലുള്ള വീസ സമ്പ്രദായം നടപ്പാക്കാനുള്ള നിർദേശം മുന്നോട്ടുവച്ചതിനു തൊട്ടുപിന്നാലെയാണു പുതിയ നിലപാട് ട്രംപ് പ്രഖ്യാപിച്ചത്. പ്രതിവർഷം 11 ലക്ഷം കുടിയേറ്റക്കാരാണ് അമേരിക്കയിലെത്തുന്നത്.
നിലവിലുള്ള പകുതിയോളം നിയമവിധേയ കുടിയേറ്റക്കാരും സാമൂഹികസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇവരിൽ ഭൂരിഭാഗത്തിനും വേണ്ടത്ര തൊഴിൽയോഗ്യതകളില്ലെന്നാണ് ട്രംപിന്റെ നിലപാട്. ‘നിങ്ങൾ ഇവിടേക്കു വരുന്നു, വന്നാലുടനെ ക്ഷേമാനുകൂല്യങ്ങൾ കൈപ്പറ്റുന്നു, അത് ഇനി സാധ്യമല്ല’’ – റേഡിയോ പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha