ഹജ്ജ് ഉംറ സന്ദര്‍ശകര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞ് സൗദിയില്‍ കഴിഞ്ഞാല്‍ പിഴയും തടവും ; സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
സൗദി : സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 52,898 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹജ്ജ് ഉംറ സന്ദര്‍ശകര്‍ക്ക് വിസയുടെ കാലാവധി കഴിഞ്ഞ് സൗദിയില്‍ കഴിഞ്ഞാല്‍ 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. നിയമലംഘനം നടത്തുന്നവരെ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha