കുവൈറ്റില്‍ യാത്രയ്ക്കിടെ വാഹനം കത്തിയമര്‍ന്നു മലയാളി യുവാവിന് ദാരുണ മരണം
ഫഹാഹീല്‍: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടില്‍ വാഹനം കത്തിയുണ്ടായ അപകടത്തില്‍ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കല്‍ അയരൂര്‍ക്കാരന്‍ റിജോ റാഫേലാണ് മരിച്ചത്.
റിജോയുടെ ഭാര്യ ഷീന പോള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂര്‍ണമായി കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha