മലയാളി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്ഹക്ക് സമീപം ഗുബേരയിൽ ബഖാലയിൽ ജീവനക്കാരനായ തൃശൂർ, ചാവക്കാട്, പൂക്കുളം റോഡ് സ്വദേശി പറപ്പറമ്പിൽ വലിയകത്ത് ബഷീറിനെയാണ് (48) കഴിഞ്ഞ ദിവസം കടയുടെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് കട പതിവില്ലാത്ത വിധം ഏറെനേരം അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുള്ള കടയിലെ ജീവനക്കാരൻ ബഷീറിന്റെ റിയാദിലുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവും സ്പോൺസറും പൊലീസിനെ വിവരം അറിയിക്കുകയും കടയിലെത്തി തുറന്നുനോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.
ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഖബറടക്കാനുള്ള ശ്രമം നടക്കുന്നു.
https://www.facebook.com/Malayalivartha