പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ റഷ്യയില്‍ നിന്നും പണം പറ്റി: ഫേസ് ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗ്

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനിടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ റഷ്യ ഫേസ്ബുക്കിന് പണം നല്‍കിയെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ വെളിപെടുത്തല്‍.
തെരഞ്ഞെടുപ്പ് കാലയളവില്‍ 100,000 ഡോളറിന്റെ പരസ്യങ്ങള്‍ റഷ്യയിലെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഫേസ്ബുക്ക് സ്വീകരിച്ചുവന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. കുടിയേറ്റം,വംശീയത,സ്വവര്‍ഗ്ഗാനുരാഗം,തോക്ക് കൈവശം വക്കാനുള്ള അവകാശം എന്നിവ സംബന്ധിച്ചുള്ള ക്യാമ്പയ്‌നാണ് പരസ്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. റഫ്യൂജി,പാട്രിയട്ട് എന്നീ പേരുകളിൽ പ്രത്യക്ഷപ്പെട്ട പേജുകള്‍ ഫേസ്ബുക്ക് പരസ്യമാക്കിയില്ല
പ്രസിഡന്റ് ട്രമ്പ് ഡിഎസിഎ പദ്ധതി നിറുത്തിവെച്ചതിനെ നേരത്തെ സുക്കര്‍ബര്‍ഗ് വിമര്‍ശിച്ചിരുന്നു. ട്രമ്പിനെതിരെയുള്ള ഈ കടന്നാക്രമണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദവിയിലേക്ക് സക്കര്‍ബര്‍ഗിന്റെ പേരും പ്രചാരത്തിലുണ്ട്.
https://www.facebook.com/Malayalivartha