Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക്സാന്ത്വനമായി ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷൻ ; അമരത്ത് മലയാളി കുടുംബം

18 SEPTEMBER 2017 11:25 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പാവപ്പെട്ട കുടുംബത്തിലെ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രത്യാശയുടെ ഇടം ഒരുക്കുന്ന ഒരു പ്രവാസി മലയാളി കുടുംബമുണ്ട് ദുബായില്‍. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തുന്ന ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും കൈത്താങ്ങ് നല്‍കുന്ന ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് രൂപം നല്‍കിയ കൊടുങ്ങല്ലൂര്‍ സ്വദേശി ഹാരിസ് കാട്ടക്കത്തും ഭാര്യ സുഹദയും മക്കളുമാണ് വിത്യസ്തമായി സേവന രംഗത്ത് സജീവമാകുന്നത്.

ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാനസികമായ പിന്തുണ നല്‍കി കുട്ടികള്‍ക്ക് തുടര്‍ ചികിത്സ സഹായങ്ങള്‍ ലഭ്യമാക്കുകയും ഈ രോഗത്തെ കുറിച്ച് പൊതുസമൂഹത്തിനുള്ള തെറ്റായ ധാരണമാറ്റാന്‍ നിരന്തരമായി ബോധവല്‍ക്കരണം നടത്തുകയുമാണ് ഇവര്‍. ഈ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സഹായങ്ങള്‍ക്ക് വേണ്ടി ഇവര്‍ കാത്തു നില്‍ക്കാറില്ല. എന്നാല്‍ ഇവരുടെ സല്‍പ്രവര്‍ത്തനം കണ്ടറിഞ്ഞ് നന്മ നിറഞ്ഞ ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ ഇവര്‍ക്ക് ഒപ്പം അണിനിരക്കുന്നു.

ക്ലേശകരമായ സ്വന്തം ജീവിത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠം മറ്റുള്ളവരുടെ ജീവിതത്തിന് തണല്‍ വിരിക്കാന്‍ പ്രചോദനമേകിയ ഒരുഭൂതകാല അനുഭവമാണ് ഇവര്‍ക്ക് പറയാനുള്ളത്. 2015 ജൂലൈ മാസത്തില്‍ അമേരിക്കയിലെ ഒരു ബന്ധുവിനെ കാണാന്‍ ദുബൈയില്‍ നിന്ന് ഹാരിസും കുടുംബവും വിമാനംകയറി.

സന്തോഷകരമായ ഒരു മാസത്തെ അമേരിക്കന്‍ വാസത്തിന് ശേഷം ദുബായിലേക്ക് തന്നെ തിരിച്ചുവരേണ്ട ദിവസം 10 മാസം പ്രായമുള്ള ഇവരുടെ ആണ്‍കുട്ടി അപ്രതീക്ഷമായി കുഴഞ്ഞു വീണു. ഉടന്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ കുട്ടിയെ കാണിച്ചു. ആ ദിനം ഇവരുടെ ഏറ്റവും വേദനാജനകമായ ഒരു ദിവസമായിരുന്നു. തങ്ങളുടെ മകനെ മാരകമായ ക്യാന്‍സര്‍ പിടികൂടിയിരിക്കുന്നു എന്ന വിവരം അവരെ തളര്‍ത്തി .

ഭാഗ്യവശാല്‍ കുട്ടികളുടെ അര്‍ബുദ ചികിത്സ രംഗത്തെ ലോകത്തെ ഏറ്റവും പ്രസിദ്ധമായ അമേരിക്കയിലെ ആശുപത്രിയില്‍ മകനെ ചികിത്സിക്കാന്‍ അവസരം ലഭിച്ചു. അവിടത്തെ രണ്ട് വര്‍ഷത്തെ ചികിത്സകാലയളവില്‍ കുട്ടികളുടെ ക്യാന്‍സര്‍ രോഗത്തെ കുറിച്ച് കുടുതല്‍ പഠിക്കാനും, അത് മൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഞരുക്കത്തെ കുറിച്ചും മനസിലാക്കാനും ഇവര്‍ക്ക് സാധിച്ചു.

തുടര്‍ന്ന് 2016-ജൂണ്‍ മാസം കോഴിക്കോട് മെഡിക്കല്‍കോളേജിന് അടുത്ത് ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് തുടക്കം കുറിച്ചു. ചികിത്സ കാലയളവില്‍ അവരുടെ മതാപിതാകളെയും സംരംക്ഷിക്കുക എന്ന ഒരു വിത്യസ്തമായ പദ്ധതിയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത് . അതിന് വേണ്ടി മെഡിക്കല്‍കോളേജിനോടു അടുത്ത് തന്നെ ഒരു കെട്ടിടം വാടകക്ക് വാങ്ങിയാണ് അവരെ താമസിപ്പിക്കുന്നത് .

 കേരളത്തിലെ ഏത് ഭാഗത്തെയും കുട്ടികള്‍ക്ക് അര്‍ബുദ ബാധയുണ്ട് എന്ന് സംശയം തോന്നിയാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് തന്നെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ഈ രംഗത്തെ കഴിവുറ്റ ഡോക്ടര്‍മാരുടെ ഒരു നിരതന്നെ ഹോപ്പിന്‍ കീഴില്‍ സദാ സമയം സജീവമാണ്. ഏറെ ശ്രദ്ധെയമായ സേവനത്തിന് ഒരു ഭീമമായ സാമ്പത്തികം ഹോപ്പിന് ആവശ്യമായി വരുന്നുണ്ടെന്ന് സാരഥികാളായ ഹാരിസ്, സി കെ ഷാഫി, ജോജോ എന്നിവര്‍ പറയുന്നു. നന്മ നിറഞ്ഞ മനുഷ്യ സ്നേഹികളുടെ കണ്ണ് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പതിഞ്ഞാല്‍ മാത്രമേ ഈ നല്ല ഉദ്യമത്തിന്റെ തല്‍ഫലം കുടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തി ചേരുകയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (3 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (39 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends