20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം കാര്യമായ പങ്ക് വഹിക്കുന്നു. ഇതിനകം ജാതി–മത–ദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്.
20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. അതുകൊണ്ട് തന്നെ പ്രവാസ ലോകത്ത് എന്തെങ്കിലും സംഭവിച്ചാൽ അഷ്റഫ് താമരശ്ശേരിയുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മലയാളികളും ഏറെ ആണ്.
വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം പറയുന്നു;
https://www.facebook.com/Malayalivartha


























