Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബിഷപ്പ് മാര്‍ ബോസ്‌കോ, പുത്തൂര്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിനെത്തി

13 MAY 2014 02:19 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ ന്യൂസിലാന്‍ഡിലെ തന്റെ പ്രഥന സന്ദര്‍ശനത്തിനെത്തി. 12 മുതല്‍ 16 വരെ വെല്ലിംഗ്ടണില്‍ നടക്കുന്ന ഓഷ്യാനിയ ബിഷപ്പ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ന്യൂസിലാന്‍ഡിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളെയും സന്ദര്‍ശിക്കുന്നതാണ്. ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയ പിതാവിനെ ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ.ജോയി തോട്ടങ്കര പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. 
എല്ലസ്ലി കാത്തലിക് പള്ളിയില്‍ വെച്ചു നടന്ന പൊതുയോഗത്തില്‍ ടാലന്റ് ഫെസ്റ്റ് 2014 ലെ മുഴുവന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പിതാവ് സമ്മാനിച്ചു. മത്സരത്തില്‍ വിജയികളായവര്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ചടങ്ങുകള്‍ക്ക് നിറം പകര്‍ന്നു. സണ്‍ഡെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റജി ചാക്കോ ബിഷപ്പിനെ പൊന്നാട അണിയിച്ചു. 
സണ്‍ഡെ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോയി, ഫാ.ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്കുശേഷം മദേഴ്‌സ് ഡെയോടനുബന്ധിച്ചു നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും എല്ലാ അമ്മമാരെയും ആശീര്‍വദിക്കുകയും ചെയ്തു. സണ്‍ഡെ സ്‌കൂള്‍ ലീഡര്‍ ടീന്‍ മരിയ ജേക്കബ് അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും മധുരം നല്‍കി. 
16 ന് വൈകീട്ട് വെല്ലിങ്ടണിലെ സീറോ മലബാര്‍ സമൂഹത്തെ സന്ദര്‍ശിക്കുന്ന പിതാവ് അവരോടൊപ്പം ദിവ്യബലി അര്‍പ്പിക്കും. 17 ന് രാവിലെ ഓക്‌ലാന്‍ഡില്‍ തിരിച്ചെത്തും. അന്നേ ദിവസം വൈകീട്ട് ഹാമില്‍ടണിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യും. 
18 ന് ഓക്‌ലാന്‍ഡിലെത്തുന്ന പിതാവ് നോര്‍ത്ത് ഷോറില്‍ വെച്ചു നടക്കുന്ന ന്യൂസിലാന്‍ഡ് ക്‌നാനായ അസോസിയേഷന്‍ മീറ്റിംഗില്‍ സംബന്ധിക്കും. വൈകീട്ട് 4 മണിക്ക് ഓക്‌ലാന്‍ഡ് സീറോമലബാര്‍ സണ്‍ഡെ സ്‌കൂള്‍ കുട്ടികളോട് സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ പിതാവ് മുഖ്യകാര്‍മ്മികനായിരിക്കും. ഇടവകാംഗങ്ങള്‍ക്ക് പിതാവുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിക്കും. 


വാര്‍ത്ത അയച്ചത് : റജി ചാക്കോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (9 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (10 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (12 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (13 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (13 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends