സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളിയായ ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളിയായ ഒമ്പതുവയസ്സുകാരന് കാറപടകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടുമ്പുറം പുളിമാത്ത് രജിത മന്‍സിലില്‍ മന്‍സൂര്‍ മുഹമ്മദ് നൂഹിന്റെ മകന്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യയില്‍ കാര്‍ മറിഞ്ഞായിരുന്നു അപകടം നടന്നത്.
ഉംറ നിര്‍വഹിച്ച് തിരിച്ചു വരുന്നതിനിടെ കുടംബം സഞ്ചരിച്ച കാര്‍ ഗട്ടറില്‍ വീഴാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം നടന്നത്. മാതാവ് രജിത അബ്ദുല്‍ കരീം മുനീറക്കും വാഹനമോടിച്ച കുടുംബ സുഹൃത്ത് മുഹമ്മദ് നായിഫിനും പരിക്കേറ്റു.
ഫാരിസ് മന്‍സൂറിന്റെ സഹോദരന്‍ മുഹമ്മദ് അഫീഫും ഇവരോടൊപ്പമുണ്ടായിരുന്നു. ഫാരിസ് മന്‍സൂറിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും.
https://www.facebook.com/Malayalivartha
























