റിയാദിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴുപേർ; മൂന്നുപേർക്ക് പരിക്കേറ്റു

റിയാദിലെ തൻതഹ റോഡിൽ ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അസീർ മേഖല റെഡ്ക്രസൻറ് വക്താവ് മുഹമ്മദ് ബിൻ ഹസൻ അൽശഹ്രിയാണ് പറഞ്ഞത്. കൊല്ലപ്പെട്ട ഏഴ്പ്പേരും ഒരു കുടുംബത്തിലുള്ളവരാണ്. ഗുരുതരമായ പരിക്കേറ്റവരെ നാഷനൽ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരെ ഖമീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .
https://www.facebook.com/Malayalivartha
























