സൗദിയില്‍ വന്‍ തീപിടുത്തം; തീ പിടിച്ചത് തൊഴിലാളികളുടെ താമസസ്ഥലത്ത്
സൗദിയില്‍ വന്‍ തീപിടുത്തം ഉണ്ടായിരിക്കുന്നു. യാമ്ബുവിനടുത്ത് യാമ്ബു-ജിദ്ദ എക്സ്പ്രസ് വേയിലായിലാണ് തീ പിടിച്ചത്. തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തീപിടുത്തത്തില്‍ 75 ഓളം ക്യാബിനുകളില്‍ നാലെണ്ണം കത്തി നശിക്കുകയുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കുകയുണ്ടായി . സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വൻ അപകടം ഒഴിവായി എന്നാണ് പ്രാഥമികമായി കിട്ടുന്ന വിവരം.
https://www.facebook.com/Malayalivartha