Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

29 ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍ ഇളവ് ചെയ്തു; ആമിറ ഇസ്‍മയില്‍ എന്ന യുവതിക്കാണ് ദുബായ് പൊലീസിന്റെ പദ്ധതി ആശ്വാസം നൽകിയത്

26 FEBRUARY 2020 01:25 PM IST
മലയാളി വാര്‍ത്ത

ട്രാഫിക് നിയമലംഘനങ്ങൾക്കു കടുത്ത നിയമനടപടി സ്വീകരിക്കുന്ന  രാജ്യമാണ് ദുബായ്.എന്നാൽ പിഴ 100 ശതമാനം വരെ ഒഴിവാക്കി നല്‍കുന്ന ദുബായ് പൊലീസിന്റെ പദ്ധതി യുവതിക്ക് നൽകിയത് വലിയ ആശ്വാസമാണ്. രണ്ട് കാറുകള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹമാണ്അതായത്  ഏകദേശം 29 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ് ട്രാഫിക് ഫൈന്‍ ഇനത്തില്‍ ആമിറ ഇസ്‍മയില്‍ എന്ന യുവതി അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു ദിര്‍ഹം പോലുമുല്ലാതെ പിഴത്തുക മുഴുവനായി ഇളവ് ചെയ്തുവെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി അവര്‍.

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ലഭിക്കുന്ന പിഴ 100 ശതമാനം വരെ ഒഴിവാക്കി നല്‍കുന്ന ദുബായ് പൊലീസിന്റെ പദ്ധതിയാണ് തുണയായത്. ഭീമമായ തുക ബാധ്യത വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി രണ്ട് വാഹനങ്ങളുടെയും ലൈസന്‍സ് പുതുക്കാന്‍ കഴിയാതിരിക്കുകയായിരുന്നു ആമിറയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനായിരുന്നു ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതി ദുബായ് പൊലീസ് ആദ്യമായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പിഴ ശിക്ഷ കിട്ടിയ വ്യക്തി, അടുത്ത മൂന്ന് മാസത്തേക്ക് മറ്റ് നിയമലംഘനങ്ങളൊന്നും നടത്താതിരുന്നാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം ഒരു നിയമലംഘനത്തിനും പിന്നീട് പിടിക്കപ്പെട്ടില്ലെങ്കില്‍ ഇളവ് 50 ശതമാനമായി മാറും. ഇതുപോലെ ഒന്‍പത് മാസം നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വാഹനം ഓടിച്ചാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ 100 ശതമാനം ഇളവുമാണ് ഡ്രൈവര്‍ക്ക് ലഭിക്കുക.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്ന പിഴയിളവ് പദ്ധതിയുടെ കാലാവധി ഫെബ്രുവരി ആറിന് അവസാനിച്ചതോടെ ഇതേ പദ്ധതി ദുബായ് പൊലീസ്  പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആകെ 54 കോടിയിയിലധികം ദിര്‍ഹത്തിന്റെ പിഴ ശിക്ഷകളാണ് ഇളവ് ചെയ്യപ്പെട്ടത്. ഓരോ ഡ്രൈവര്‍ക്കും ശരാശരി 981.24 ദിര്‍ഹത്തിന്റെ ഇളവ് കിട്ടിയെന്നാണ് കണക്ക്. ഇതിന് പുറമെ ഇക്കാലയളവില്‍ വാഹന അപകട മരണങ്ങളില്‍ 16 ശതമാനത്തിന്റെ കുറവുണ്ടായി. അപകടങ്ങളില്‍ സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളുടെ എണ്ണത്തില്‍ 38 ശതമാനവും കുറവുവന്നു. ആകെ 1,14,769 പുരുഷന്മാരും 4,44,661 സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താളായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends