പ്രവാസികളെ നാട്ടിലെത്തിക്കാന്‍... കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല; നാട്ടിലേക്ക് മടങ്ങാന്‍ തയാറുള്ള പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സന്നദ്ധമാണ്

കോവിഡ് ബാധയെ തുടര്‍ന്ന് വിദേശത്തായിരിക്കുന്ന പ്രവാസികളെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ഒരു നിലപാട് എടുക്കുന്നുവോ അത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും അതിനായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ കൊണ്ടുവരണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ താല്പര്യമുള്ള പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്ക് ഇപ്പോള്‍ വലിയ തോതില്‍ പ്രയാസമാണ്. അത് കണക്കിലെടുത്ത് കേരള ബാങ്ക് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























