സൗദിയിലും ബഹ്‌റൈനിലുമായി ഹൃദയാഘാതം മൂലം രണ്ട് പ്രവാസികൾ മരിച്ചു

ഗൾഫിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് പ്രവാസി മലയാളികൾ മരിച്ചു .കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പില്‍ സുബൈര്‍ (44) ആണ് ബഹ്‌റൈനില്‍ മരണപ്പെട്ടത്.വെസ്റ്റ് റിഫയിലെ അല്‍ക്കാബി കോള്‍ഡ് സ്‌റ്റോറില്‍ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സീനത്ത് ആണ് ഭാര്യ. മുഹമ്മദ് സിനാന്‍, ഹെന്ന പര്‍വീണ്‍ എന്നിവർ മക്കളാണ്.
കോഴിക്കോട് പന്തിരങ്കാവ്, പെരുമണ്ണ സ്വദേശി രാജീവന്‍ (65) ആണ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട മലയാളി. 30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. അറബ്കോ ലോജിസ്റ്റിക്‌സ് എന്ന കമ്പിയില്‍ ജീവനക്കാരനാണ്.അനിത ആണ് ഭാര്യ. ഏകമകള്‍ ശരണ്യ ബംഗളൂരില്‍ സ്വകാര്യ ഐ.ടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്.
കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























