പ്രവാസിയായിരുന്ന സഹോദരന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാൻ നാട്ടിലെത്തി, ബ്രിട്ടനില്‍ നിന്നും നാട്ടില്‍ എത്തിയ സഹോദരി ഹൃദയാഘാതം മൂലം മരിച്ചു

സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നാൽപ്പത്തിനാലുകാരിയായ സഹോദരി ഹൃദയാഘാതം മൂലം മരിച്ചു. ബ്രിട്ടനില്‍ നിന്നും നാട്ടില്‍ എത്തിയതായിരുന്നു.കരവാളൂര്‍ പാറവിള ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ചാക്കോ ജോണിന്റെയും മറിയ ജോണിന്റെയും മകള്‍ ജൂലി ജോണാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഹൃദയാഘാതം മൂലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂലിയുടെ ഏക സഹോദരന്‍ ജയഘോഷ് കഴിഞ്ഞവര്‍ഷം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.
സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ജൂലി നാട്ടിലെത്തിയത്. ലണ്ടനിലെ ഡെഗ്നാം ഈസ്റ്റിലാണ് ജൂലിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവ്: പ്രകാശ് ഉമ്മന്‍, മക്കള്‍: ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ്.
https://www.facebook.com/Malayalivartha

























