തൊഴില്‍ സമയം എട്ടുമണിക്കൂർ, ആഴ്ചയില്‍ ഒരു ദിവസം അവധി, ഖത്തറിൽ തൊഴില്‍ സമയത്തില്‍ കൃത്യത വരുത്തി മന്ത്രാലയം

ഖത്തറിൽ തൊഴില്‍ സമയത്തില്‍ കൃത്യത വരുത്തി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. തൊഴിലാളികൾക്ക് മനസിക പിരിമുറുക്കം ഒഴിവാക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലാണ് തൊഴില്‍ സമയം. ഗാര്‍ഹിക തൊഴിലാളികൾക്ക് എട്ടു മണിക്കൂർ പണിയെടുക്കണം.
അധിക പ്രതിഫലത്തിന് രണ്ടു മണിക്കൂര്‍വരെ കൂടുതൽവരെ ജോലി ചെയ്യാം.ആഴ്ചയില്‍ ഒരു ദിവസം ഇവര്‍ക്ക് അവധി നല്‍കാനും ഈ ദിവസം വേണമെങ്കില്‍ ജോലിചെയ്യുന്ന വീട്ടില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.
ഗാര്‍ഹിക തൊഴില്‍ നിയമം ആര്‍ട്ടിക്കിള്‍ 12 പ്രകാരമുള്ള നിയമനിര്‍ദേശം വിശദീകരിച്ചുകൊണ്ടാണ് അധികൃതര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആവശ്യത്തിന് വിശ്രമവും സന്തോഷവും ലഭിക്കുന്നതോടെ ജോലിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലിചെയ്യാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി..
https://www.facebook.com/Malayalivartha

























