Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾ ആ​ഗ്രഹിച്ചത് സൗദി അറിഞ്ഞു തന്നു...! സന്ദര്‍ശക വിസ വിപുലീകരിച്ച് സൗദിയുടെ പുതിയ നീക്കം

17 JUNE 2022 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾ ആ​ഗ്രഹിച്ചത് സൗദി അറിഞ്ഞു തന്നെ പോലെയാണ് പുതിയ തീരുമാനം. ഇനി കുടുംബാം​ഗങ്ങളെ കൂടി സൗദിയിലേക്ക് ധൈര്യമായി ക്ഷണിക്കാവുന്നതാണ്. സന്ദര്‍ശക വിസ വിപുലീകരിച്ചുകൊണ്ടാണ് സൗദിയുടെ ഈ നീക്കം.സൗദിയില്‍ വിസയുള്ളവരുടെ സഹോദരന്‍, സഹോദരി, അവരുടെ കുടുംബം, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ സഹോദരങ്ങള്‍, അച്ഛന്‍, അമ്മ എന്നിവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കുകൂടി സന്ദര്‍ശക വിസ അനുവദിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. നിലവില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നിവര്‍ക്കാണ് സന്ദര്‍ശക വിസ അനുവദിക്കുന്നത്. ഇതാണ് ഇപ്പോൾ കുടുംബാം​ഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നത്.സന്ദര്‍ശക വിസ ലഭിക്കാന്‍ ഇഖാമയില്‍ മൂന്നുമാസ കാലാവധി വേണം. അപേക്ഷകര്‍ നഫാത് ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത് അതുവഴിയാണ് അപേക്ഷിക്കേണ്ടതെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

സാധുവായ താമസ, തൊഴില്‍ വിസയുള്ള എല്ലാ ജിസിസി സ്വദേശികള്‍ക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന കാര്യവും സൗദി പരിഗണിക്കുന്നുണ്ട്. ഹജ്ജ് ഒഴികെയുള്ള ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി ഗള്‍ഫ് പ്രവാസികളെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഈ പുതിയ വിസ സംവിധാനം. എന്നാൽ ഗാര്‍ഹിക തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി തുടങ്ങിയ ചില വിസ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

സന്ദര്‍ശക വിസ വിപുലീകരിച്ചുകൊണ്ടുള്ള സൗദിയുടെ ഈ നീക്കം ടൂറിസം ഉള്‍പ്പെടെ രാജ്യത്തെ വിപണിയുടെ വളര്‍ച്ചക്കും കാരണമാകും.മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസയുമായി സൗദി രം​ഗത്തെത്തിയിരുന്നു.രാജ്യത്തേക്കു കൂടുതൽ വിനോദസഞ്ചാരികളെ ‌ആകര്‍ഷിപ്പിക്കുന്നതിനാണ് പദ്ധതി. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന്   സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു

2019ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വീസകൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വീസയിൽ വരുന്നവർക്കു യാതൊരു നിയന്ത്രണങ്ങളുമില്ല. 2030 ഓടെ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 10 % ആക്കുന്നതിനായി 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണു രാജ്യം ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 minute ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (18 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (18 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (21 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (23 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (27 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (30 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (40 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (50 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends