വില്‍പ്പനയ്ക്കായി മയക്കുമരുന്ന് കൈയ്യിൽ സൂക്ഷിച്ചു, എല്ലാത്തിനേയും കൂട്ടത്തോടെ പൊക്കി, ഒമാനില്‍ മൂന്ന് പ്രവാസികളടക്കം നാല് പേർ പിടിയിൽ

ഒമാനിൽ മയക്കുമരുന്നുവേട്ട തുടരുന്നു. മൂന്ന് പ്രവാസികളടക്കം നാല് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനകളിൽ മയക്കുമരുന്നും ലഹരിപാനീയങ്ങളും പിടികൂടി.വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ലഹരിപാനീയങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യുവാവിനെയാണ് കസ്റ്റംസ് പിടികൂടിയത്.വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയതെന്നാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ കസ്റ്റംസ് വ്യക്തമാക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























