സൗദിയിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത, വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയുടെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ചവരെ സൗദിയുടെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ദുബ, അല്‍വജഹ്, ഉംലജ്, യാംബു, റാബിഖ്, ജിദ്ദ, അല്ലൈസ് തുടങ്ങിയ പ്രദേശങ്ങളിലെ തീരമേഖലകളിലും പൊടിക്കാറ്റ് ശക്തിപ്രാപിക്കും. തബൂക്ക്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളില്‍ വരുന്ന നാല് ദിവസങ്ങളില്‍ ഉപരിതല കാറ്റിന്റെ വേഗത ശക്തിപ്പെടുന്ന കാരണത്താലാണ് പൊടിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചെങ്കടലിന്റെ ഉപരിതല കാറ്റിന്റെ ചലനം വേഗതയിലായിരിക്കുമെന്നും തിരമാലകളുടെ ഉയരം വര്‍ധിക്കാന്‍ ഇതു കാരണമാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























