വീട്ടിനുള്ളിൽ ഓടിക്കളിച്ച് ഒട്ടകക്കുഞ്ഞ്...! സൗദി അറേബ്യയിലെ ക്യാമൽ ക്ലബ് എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ വൈറൽ

വളർത്തുമൃങ്ങളെ എവിടെ കണ്ടാലും ഓമനിക്കുന്നവരാണ് കുട്ടികൾ. എന്നാൽ തന്റെ വീട്ടിനുള്ളിൽ ഒട്ടകക്കുഞ്ഞിനെ വളർത്തുകയാണ് ഒരു പെൺകുട്ടി. സൗദിയിലെ വീട്ടിനുള്ളിൽ ഓടിക്കളിച്ച് ഒട്ടകക്കുഞ്ഞിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വളരെ ഓമനത്തമുള്ള ഒരു ഒട്ടകക്കുഞ്ഞിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അത് വീടിനുള്ളിൽ അങ്ങനെ ഓടി നടക്കുന്ന കാഴ്ച്ച എല്ലാവരിലും കൗതുകം ഉണർത്തുന്നതാണ്. സൗദി അറേബ്യയിലെ ക്യാമൽ ക്ലബ് എന്ന ട്വിറ്റർ അക്കൗണ്ടാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
‘ഒരു പെൺകുട്ടി ഒട്ടകക്കുഞ്ഞിനെ കണ്ടിഷ്ടപ്പെടുകയും, അവളുടെ വീട്ടിനുള്ളിൽ വളർത്താൻ തീരുമാനിക്കുകയും ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.അതേസമയം വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ പെൺകുട്ടിയെ പ്രശംസിക്കുമ്പോൾ മറ്റുള്ളവർ വിമർശിക്കുന്നുണ്ട്.
ചെറിയ ഒട്ടകത്തെ അമ്മയിൽ നിന്ന് വേർപെടുത്തിയെന്നും, മൃഗത്തെ അതിന്റെ സ്വാഭാവിക ആവാസസ്ഥലമായ മരുഭൂമിയിൽ നിലനിർത്തുന്നതാണ് നല്ലതെന്നും വിമർശകർ ആരോപിക്കുന്നു. എന്തായാലും വീഡിയോ വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സൗദി അറേബ്യയിലെ പൈതൃകവുമായി അടുത്ത ബന്ധമുള്ള ഒരു ജനപ്രിയ മൃഗമാണ് ഒട്ടകങ്ങൾ.
https://www.facebook.com/Malayalivartha

























