Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ ദുരന്തപെയ്ത്ത്, വിവിധ മേഖലകളിൽ ഇടിയോ‌ട് കൂടി പെയ്ത മഴയിൽ രണ്ട് മരണം, മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ട്, നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു

25 NOVEMBER 2022 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോ‌ട് കൂടി പെയ്ത മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജിദ്ദയിൽ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇവർ സ്വദേശികളാണോ വിദേശികളാണോ എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴ ഉച്ചക്ക് രണ്ട് മണിവരെ അതി ശക്തമായി തുടർന്നു.

മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ മക്ക-മദീന അതിവേഗ പാത ഇരു ദിശകളിലേക്കും വൈകുന്നേരം വരെ ഭാഗികകമായി അടച്ചു. മുന്‍കരുതലായി റോഡിലെ അണ്ടര്‍പാസ്വേകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടര്‍പാസ്വേകള്‍ ട്രാഫിക്ക് വിഭാഗം അടയ്ക്കുകയായിരുന്നു.

കൂടാതെ നിരവധി അണ്ടർ പാസ്‌വേകളും നഗരത്തിലെ മറ്റു പല റോഡുകളും അടച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു.മാത്രമല്ല, റോഡുകളിൽ വെള്ളമുയർന്നതോടെ പല വാഹനങ്ങളും പണിമുടക്കി. ഒഴുകിയെത്തിയ വെള്ളത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ പലതും കൂട്ടിയിടച്ചു.

മലയാളികളുടേതുൾപ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി നൽകിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ 179 മില്ലീ മീറ്ററാണ് മക്ക മേഖലയിൽ മഴ രേഖപ്പെടുത്തിയത്. ഇത് 2009 ലെ പ്രളയത്തിന് വഴി വെച്ച പേമാരിയേക്കാൾ കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി.

രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. മക്ക മേഖലയില്‍ ജിദ്ദയടക്കമുള്ള പട്ടണങ്ങളില്‍ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. സിവില്‍ ഡിഫന്‍സ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകള്‍ ഏത് അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

താഴ്വരകള്‍ മുറിച്ചു കടക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകള്‍ക്കടുത്തും സിവില്‍ ഡിഫന്‍സ് സംഘത്തെ വ്യന്യസിച്ചു.ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും വേണ്ട മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.

കാലാവസ്ഥ വകുപ്പ്, സിവില്‍ ഡിഫന്‍സ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും വൈദ്യുതി തൂണുകള്‍ക്കടുത്ത് നിന്ന് വിട്ട് നില്‍ക്കണമെന്നും വെള്ളക്കെട്ടില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കി. ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends