Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സൗദിയിൽ ആ ഏഴ് നിധികൾ, രാജ്യത്ത് ഈ വർഷം കണ്ടെത്തിയത് ഏഴ് പ്രകൃതി വാതക പാടങ്ങൾ, അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിൽ

05 DECEMBER 2022 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയായ സൗദിയുടെ സമ്പത്ത് വ്യവസ്ഥ അനുദിനം കുതിക്കുകയാണ്. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതി വാതക ശേഖരങ്ങൾ പുതുതായി കണ്ടെത്തിയ വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് ഈ വർഷം ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായുള്ള വാർത്ത പുറത്തുവരികയാണ്.

രാജ്യത്ത് അഞ്ചു പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു. മധ്യസൗദിയിലെ ശദൂൻ, റുബ്ഉൽ ഖാലിയിലെ ശിഹാബ്, അൽശർഫ, അറാറിലെ ഉമ്മുഖൻസർ, കിഴക്കൻ സൗദിയിലെ സംന എന്നിവിടങ്ങളിലാണ് ഈ വർഷാദ്യം വാതക പാടങ്ങൾ കണ്ടെത്തിയത്.

ഇതിന് പുറമെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹുഫൂഫിലും ദഹ്‌റാനിലും രണ്ടു വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഊർജ മന്ത്രി അറിയിക്കുകയായിരുന്നു. അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിലാണ്. അൾജീരിയയിൽ നാലും, യു.എ.ഇയിലും ഈജിപ്തിലും മൂന്ന് വീതവും വാതക പാടങ്ങൾ ഈ വർഷം കണ്ടെത്തിയിട്ടുണ്ട്.

സൗദിയുടെ എണ്ണ വാതക പര്യവേക്ഷണ സംഘം അടുത്തിടെ കണ്ടെത്തിയ രണ്ട് പ്രകൃതി വാതക പാടശേഖരങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഹുഫൂഫില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഔതാദ് പ്രദേശത്താണ് ഒന്നാമത്തേത്. ഇവിടുത്തെ രണ്ട് സ്രോതസുകളില്‍ നിന്നായി പ്രതിദിനം 2.69 കോടി ഘനയടി പ്രകൃതി വാതകവും 905 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ദഹ്‌റാനില്‍ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തായി 230 കിലോമീറ്റര്‍ ദൂരത്ത സ്ഥിതി ചെയ്യുന്ന അല്‍ദഹ്ന മേഖലയിലാണ് രണ്ടാമത്തെ ശേഖരം. ഇവിടെ നിന്ന് പ്രതിദിനം 2.56 കോടി ഘനയടി പ്രകൃതി വാതകവും 362 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതായി ഊര്‍ജ മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തി. പുതിയ ശേഖരങ്ങള്‍ രാജ്യത്തിന്‍റെ വാതക ശേഖരം വര്‍ധിപ്പിക്കുന്നതിനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കുന്നതിനും സഹായിക്കുമെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.

അതുപോലെ, വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയായ സൗദി അറേബ്യയിൽ ദിസങ്ങൾക്ക് മുന്നെ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തുകയുണ്ടായി. മദീനയിൽ ലോഹങ്ങളുടെ അയിര് കണ്ടെത്തിയതായി സൗദിജിയോളജിക്കൽ സ‌ർവേയാണ് അറിയിച്ചത്. മദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തിയത്.

533 മില്യൺ ഡോളർ നിക്ഷേപമാണ് പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാലായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് പ്രവാസികൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടും. പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (5 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (7 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (7 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (7 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (10 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (11 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (11 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (12 hours ago)

Malayali Vartha Recommends