ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മരണം, കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക്

ഒമാനിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. അൽ വുസ്തഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടികളടക്കം ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊടിയും കാറ്റും കാരണം തിരശ്ചീനമായ ദൃശ്യപരതയുടെ തോത് കുറയുമെന്നതിനാൽ ഹൈമ-തുംറൈത്ത് ഹൈവേ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha