മണിക്കൂറുകൾ നീണ്ട തിരച്ചിൽ...! സൗദിയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 10 വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സ്വദേശി ബാലന്റെ മൃതദേഹം കണ്ടെത്തി. അൽഹസയിലെ ഒരു വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങുകയും കൂട്ടത്തിൽ 10 വയസ്സുകാരൻ മുങ്ങിപ്പോവുകയുമായിരുന്നു. സിവിൽ ഡിഫൻസിന് കീഴിലെ മുങ്ങൽ വിദഗ്ധർ റബ്ബർ ബോട്ടിന്റെ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ചുട്ടുപൊളളിക്കുന്ന ചൂടിന് ആശ്വാസമായി തിങ്കള്‍ വരെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീര്‍, അല്‍ബാഹ, ജിസാന്‍, മക്ക എന്നിവിടങ്ങളില്‍ സാമന്യം ഭേദപ്പെട്ട മഴ ലഭിക്കും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, നജ്‌റാന്‍, മദീന എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മഴയോടൊപ്പം പൊടിക്കാറ്റ്, ആലിപ്പഴ വര്‍ഷം എന്നിവയ്ക്കും സാധ്യതയുള്ളതായി കേന്ദ്രം.
https://www.facebook.com/Malayalivartha