ബഹ്റൈനിൽ മലയാളി വിദ്യാർത്ഥി ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് മരിച്ചു

ബഹ്റൈനിൽ മലയാളി വിദ്യാർത്ഥി ഫ്ളാറ്റിൽ നിന്നും വീണ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ബഹ്റൈൻ ജുഫൈറിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സയാനും കുടുംബവും താമസിച്ചിരുന്നത്. ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്നും സയാൻ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. പഴയങ്ങാടി സ്വദേശികളായ ഷജീറിൻ്റേയും ഫായിസയുടേയും മകനാണ് സയാൻ. പ്രവാസി വ്യവസായിയാണ് ഷജീർ. സമീപകാലത്താണ് ഇവരുടെ കുടുംബം ഒമാനിൽ നിന്നും ബഹ്റൈനിലേക്ക് താമസം മാറിയത്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.
https://www.facebook.com/Malayalivartha