യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു, മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത, രാജ്യത്ത് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലാണ് ഇതിനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. അബുദാബിയിൽ 20 മുതൽ 75 ശതമാനം വരെയും ദുബായിൽ 25 മുതൽ 70 ശതമാനം വരെയും ആയിരിക്കും മൂടൽമഞ്ഞ് അനുഭവപ്പെടുക. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്.
എന്നാൽ ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീയോറോളജി അറിയിച്ചു.നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യയുണ്ട്. രാജ്യത്ത് ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസും ദുബായിൽ 34 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ ആയിരിക്കും.ശനിയാഴ്ച യുഎഇയിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. അതിനാല്‍ യുഎഇ നിവാസികള്‍ക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒരാഴ്ചയായി രാജ്യത്ത് മഴയും ആലിപ്പഴവര്‍ഷവും തുടരുകയായിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി റിപ്പോര്‍ട്ട് പ്രകാരം ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ നേരിയതോ ശക്തമായതോ ആയ മഴ അനുഭവപ്പെട്ടു. ഫുജൈറ മുതൽ അൽഐൻ വരെ കിഴക്കൻ തീരത്ത് കഴിഞ്ഞ ദിവസവും ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടർന്നു.
റാസല്‍ഖൈമയിലെ വാദി അല്‍ഖുറില്‍ ആലിപ്പഴത്തോടുകൂടിയ കനത്ത മഴയും അല്‍ഐനിലെ മസിയാദില്‍ നേരിയ മഴയും പെയ്തു. ഹത്തയിലെ വാദി അല്‍ ഖുര്‍ റോഡ്, അല്‍ ഹുവൈലെ-ഹത്ത റോഡ്, അല്‍ ഐനിലെ ഉം ഗഫ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു.
അതേസമയം ഒമാനിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുഎഇ നിവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളപ്പൊക്കമുള്ള താഴ്വരയില്‍ വാഹനം ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടി ഉള്‍പ്പെടെ ഒരു എമിറാത്തി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിയും രണ്ട് എമിറാത്തികളെ ഞായറാഴ്ചയുമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരുടെയും സംസ്‌കാരം ഞായറാഴ്ച്ച അല്‍ ഐനില്‍ നടന്നു.
വാരാന്ത്യത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ ഖാഫി താഴ്വരയില്‍ ഏഴ് പേരുമായി രണ്ട് വാഹനങ്ങള്‍ കുടുങ്ങിയതായി ഒമാനിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. നാട്ടുകാരും അധികൃതരും ചേര്‍ന്ന് നാലുപേരെ രക്ഷപ്പെടുത്തി, മറ്റ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. കാണാതായ എമിറാത്തികള്‍ക്കായി ഒന്നിലധികം ടീമുകള്‍ താഴ്വരയില്‍ തിരച്ചില്‍ നടത്തി. രക്ഷപ്പെട്ടവര്‍ക്ക് സാരമായ പരിക്കുകളുണ്ട്.
https://www.facebook.com/Malayalivartha