അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണത്തെ ഭാഗ്യശാലികൾ പ്രവാസി മലയാളിയടക്കം നാലുപേര്‍, ഇവർക്ക് സമ്മാനമായി ലഭിക്കുക ഒരു ലക്ഷം ദിര്‍ഹം വീതം, ഇത്തവണത്തെ ഭാഗ്യശാലികള്‍ ഷാര്‍ജ...ദുബൈ...ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികൾ

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് വലിയ ഭാഗ്യമുണ്ടെന്ന് പൊതുവെ സ്വദേശികള്‍ പോലും വിശ്വസിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കഴിയുന്നത് ഒരുപക്ഷെ മലയാളികളെയായിരിക്കും. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്.
ഇപ്പോൾ അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാലുപേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചിരിക്കുകയാണ്. ഇത് 22 ലക്ഷം ഇന്ത്യൻ രൂപ വരും. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍.
ദുബൈയിൽ താമസിക്കുന്ന അനീഷ് കുമാറാണ് ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ മലയാളി. ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനിയിലെ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്ത് വരികയാണ് അനീഷ്. നാല് സഹപ്രവര്‍ത്തകരമായി ചേര്‍ന്ന് മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം.
വിജയിയായെന്ന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി അറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും തന്റെ സ്വപ്‌ന വാഹനമായ ബിഎംഡബ്ല്യൂ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്‌മെന്റ് നല്‍കാന്‍ ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരണമെന്നും പിന്‍വാങ്ങരുതെന്നുമാണ് അനീഷിന് എല്ലാവരോടും പറയാനുള്ളത്.
ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസനാണ് രണ്ടാമത്തെ വിജയി. സ്വന്തമായി പെയിന്റിങ് ആന്‍ഡ് ഡെക്കറേഷന്‍ സ്ഥാപനം നടത്തിവരികയാണ് ഇദ്ദേഹം. മൂന്നാമത്തെ വിജയി ഖത്തറിൽ താമസിക്കുന്ന എഞ്ചിനീയറായ 39കാരന്‍ നാബില്‍ ആണ്. 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഇന്ത്യയിലുള്ള എന്റെ കുടുംബവുമായി അവധിക്കാലം ചെലവിടാന്‍ സമ്മാനത്തുകയിലെ തന്റെ വിഹിതം ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരനായ ചരണ്‍ ദീപ് സിങ് ആണ് 100,000 ദിര്‍ഹം നേടിയ നാലാമത്തെ വിജയി. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് മൂന്നിനാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. www.bigticket.ae വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ ഓഗസ്റ്റ് 31 വരെ ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ട്.
https://www.facebook.com/Malayalivartha