താമസസ്ഥലത്തുവെച്ച് നെഞ്ച് വേദന, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് (49) അൽ ഹസയിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്.
ഹുഫൂഫിലെ അൽ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിന്റെ സഹപ്രവർത്തകരും മൃതദേഹം നാട്ടിലെത്തിക്കാൻ രംഗത്തുണ്ട്. ഷിനോദിന്റെ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റിയും അൽ അഹ്സ്സ ഏരിയാ കമ്മറ്റിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha