ആകാശത്ത് ഇരുന്ന് സദ്യ ഉണ്ണാം, ഓണം കളറാക്കാൻ എമിറേറ്റ്സ് എയർലൈൻസ്....! പ്രവാസി മലയാളികൾക്ക് ഓണ സദ്യയൊരുക്കുന്ന തിരക്കിൽ വിമാനക്കമ്പനി, എമിറേറ്റ്സിൽ പോന്നോളിൻ നല്ല സൂപ്പർ സദ്യവയറുനിറച്ച് കഴിച്ച് നാട്ടിലെത്താം...!

പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയാണ് എമിറേറ്റ്സ്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനി പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. ഇത്തവണ ഓണം കളറാക്കാൻ ഉള്ള പുറപ്പാടിലാണ് എമിറേറ്റ്സ് എയർലൈൻസ്. പ്രവാസി മലയാളികൾക്ക് ഓണ സദ്യയൊരുക്കുന്ന തിരക്കിലാണ് വിമാനക്കമ്പനി. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് എമിറേറ്റ്സ് എയർലൈൻ ജീവനക്കാർ ഇലയിൽ ഓണ സദ്യ വിളമ്പുന്നത്.
വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളാനുള്ള എയർലൈനിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ നീക്കം. അങ്ങനെ ഇപ്രാവശ്യം പ്രവാസി മലയാളികൾക്ക് ആകാശത്ത് ഇരുന്ന് സദ്യ ഉണ്ണാൻ സാധിക്കും. നല്ല കുത്തരിച്ചോറും..പരിപ്പും പപ്പടവും പായസവും ഹോ എന്നു വേണ്ട..പലരുടേയും വായിൽ നിന്ന് കപ്പലോടുന്നുണ്ടാകും. ഈ ഓണക്കാലത്ത് എല്ലാവരും എമിറേറ്റ്സിൽ പോന്നോളിൻ നല്ല സൂപ്പർ സദ്യവയറുനിറച്ച് കഴിച്ച് നാട്ടിലെത്താം.
വിമാനക്കമ്പനി യാത്രക്കാർക്കായി ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണ സദ്യയുടെ മെനുവിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം. കാളൻ, പച്ചടി, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, കായ വറുത്തത്, പാലട പ്രഥമൻ, ശർക്കര ഉപ്പേരി, പുളിയിഞ്ചി, പപ്പടം, നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും ഒരുക്കിയിട്ടുണ്ട്. എയർലൈൻസിന്റെ സർപ്രൈസ് മെനുവാണ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ആഗസ്ത് 20 മുതൽ 31 വരെ കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് എമിറേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി ആകാശത്ത് ഇരുന്ന് യാത്രക്കാർക്ക് നല്ല അടിപൊളി സദ്യ ഉണ്ണാൻ സാധിക്കും.ഇതൊന്നും പോരാഞ്ഞ് ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്. അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ എമിറേറ്റ്സിൽ വീണ്ടും നിരവധി തൊഴില്‍ അവസരങ്ങളാണ് വന്നിരിക്കുന്നത്. ക്യാമ്പിന്‍ ക്രൂ ഉള്‍പ്പടേയുള്ള ഒഴിവുകളിലേക്കാണ് നിലവില്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇന്ത്യയിലും ഒഴിവുകള്‍ ലഭ്യമാണ്. എമിറേറ്റ്സില്‍ ജോലി ലഭിക്കുകയാണെങ്കില്‍ മികച്ച ശമ്പളത്തോടൊപ്പം മറ്റ് അനുകൂല്യങ്ങളും ലഭിക്കും.
എമിറേറ്റ്‌സിന്റെ ക്യാബിൻ ക്രൂവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് നികുതി രഹിത ശമ്പളം, ലാഭ വിഹിതത്തിനുള്ള യോഗ്യത, ഹോട്ടൽ താമസം, ലേഓവർ ചെലവുകൾ, ഇളവുള്ള യാത്രാ നിരക്ക്, വാർഷിക അവധി, വാർഷിക ലീവ് ടിക്കറ്റ്, മെഡിക്കൽ, ലൈഫ്, ഡെന്റൽ ഇൻഷുറൻസ് കവറേജ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതിന് പുറമെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ് നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
https://www.facebook.com/Malayalivartha