നാല് വർഷമായി ഒമാനിൽ പ്രവാസ ജീവിതം, ഒമാനിൽ ഹൃദയഘാതം മൂലം ആലപ്പുഴ സ്വദേശി മരിച്ചു

ഒമാനിൽ പ്രവാസി മലയാളി ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹന കുമാർ നാരായണൻ
ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. 48 വയസായിരുന്നു.സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു.
സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ അമ്പിളി മക്കൾ അശ്വതി, ആതിര. പിതാവ്: നാരായണൻ മാതാവ്: ഓമന.
അതേസമയം ഖത്തറിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അല്‍ വക്രയില്‍ ഇൻ ലാൻഡ് ട്രാവല്‍ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ഉണ്ട്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉള്‍പെടെ ദോഹയില്‍ എത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha