നാട്ടിലെത്തി ദിവസങ്ങള്‍ മാത്രം... അവധിക്കുപോയ ബഹ്‌റൈന്‍ പ്രവാസി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

നാട്ടിലെത്തി ദിവസങ്ങള്‍ മാത്രം... അവധിക്കുപോയ ബഹ്‌റൈന്‍ പ്രവാസി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ബുസൈറ്റീനില്‍ ജിനാന്‍ കഫ്റ്റീരിയയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കട്ടിപ്പാറ വെട്ടി ഒഴിഞ്ഞതോട്ടം വടക്കുമുറി വേണാടി അക്കരമ്മല്‍ അബ്ദുല്‍ അസീസിന്റെ മകന്‍ നിഹ്മാസാണ് (27) മരിച്ചത്.
ആഗസ്റ്റ് പത്തിനാണ് നാട്ടില്‍ പോയത്. തിങ്കളാഴ്ച രാത്രി ഉറക്കത്തിലാണ് മരിച്ചത്. മാതാവ്: സുല്‍ഫത്ത്. സഹോദരി: ജുമാന.
അതേസമയം ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന വാരപ്പെട്ടി മൈലൂര്‍ പടിക്കാമറ്റത്തില്‍ ഡോ. അസ്റ (32) മരിച്ചു. കബറടക്കം നടത്തി. അസ്റ ദന്തഡോക്ടറായും ഭര്‍ത്താവ് ഷാല്‍ബിന്‍ നഴ്സായും കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്നു.
20 ദിവസം മുന്‍പാണ് അവധിക്കെത്തിയത്. മടങ്ങാനിരുന്ന ദിവസമാണു മരണം. പെരുമറ്റം കാരേടത്ത് കുടുംബാംഗമാണ്. മക്കള്‍: അഹമ്മദ്, ആദം.
"
https://www.facebook.com/Malayalivartha