Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദീനയിൽ ശക്തമായ മഴയും കാറ്റും, റോഡുകളിൽ വെള്ളം കയറി ഗതാഗത തടസം, താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് മുന്നറിയിപ്പ്

04 SEPTEMBER 2023 04:11 PM IST
മലയാളി വാര്‍ത്ത

സൗദിയുടെ പലഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. മദീനയിൽ കഴിഞ്ഞ ദിവസമുണ്ടായത് ശക്തമായ മഴയും കാറ്റുമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായതോടെ വെള്ളത്തിന്റെ കുത്തൊഴുക്കാണ് പല സ്ഥലങ്ങളിലും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്.

രാത്രി 9 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മദീന ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം യുഎഇയിൽ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീയോറോളജി അറിയിച്ചു. കിഴക്കൻ തീരത്ത് മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ഉച്ചയോടെ മഴ കിഴക്കോട്ടും തെക്കോട്ടും എത്താനുള്ള സാധ്യതയുള്ളതായും എൻ.സി.എം അറിയിച്ചു. മഴ കുറവുള്ള സമയങ്ങളിൽ ചൂട് ഉയർന്ന് തന്നെ നിൽക്കും. പകൽ സമയത്ത് നേരിയതോ മിതമായതോ തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് കാറ്റ് വീശുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (8 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (37 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (55 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends