Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയിൽ ഒരുവർഷം ജോലി പൂർത്തിയാക്കുന്നവർക്ക് വിരമിക്കല്‍ ആനുകൂല്യവും..!! പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

05 SEPTEMBER 2023 04:07 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഒരുവർഷം ജോലി പൂർത്തിയാക്കുന്നവർക്ക് ഇനി വിരമിക്കല്‍ ആനുകൂല്യം ലഭിക്കും. സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. താല്‍പര്യമുള്ള തൊഴിലുടമകള്‍ക്ക് അവരുടെ തൊഴിലാളികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാം. എന്നാൽ ചേരണമെന്ന് നിര്‍ബന്ധമില്ല.

നിലവിലെ ഫണ്ട് സംരക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് അവസരം നല്‍കുന്ന നിക്ഷേപമായി വിരമിക്കല്‍ ഫണ്ടിനെ ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

ഇതിനായി യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സേവിങ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ സ്‌കീം ആവിഷ്‌കരിക്കും. ജീവനക്കാരുടെ എന്‍ഡ്ഓഫ്‌സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഫണ്ടില്‍ നിക്ഷേപിക്കും.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ സ്‌കീം സംബന്ധിച്ച തീരുമാനമെടുത്തത്. തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുകയും അവര്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സ്ഥിരത നല്‍കാനും സ്‌കീം ഉപകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി ഒരു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നിലവില്‍ യുഎഇയിലെ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റി ലഭിച്ചുവരുന്നു. തൊഴിലാളികളുടെ തസ്തിക പരിഗണിക്കാതെ തന്നെ തൊഴിലുടമകള്‍ക്ക് എല്ലാവരേയും പുതിയ സംവിധാനത്തില്‍ ചേര്‍ക്കാനും പ്രതിമാസ വിഹിതം നല്‍കാനും കഴിയും. മൂന്ന് തരത്തിലുള്ള നിക്ഷേപ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ശരീഅത്ത് നിയമത്തിന് അനുസൃതമായ നിക്ഷേപമാണ് ഇതിലൊന്ന്.

റിസ്‌ക് ഇല്ലാത്ത മൂലധന ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനാണ് മറ്റൊന്ന്. താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന എന്നിങ്ങനെ റിസ്‌ക് സാധ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കുന്ന നിക്ഷേപ അവസരമാണ് മൂന്നാമത്തേത്. പരമ്പരാഗത സംവിധാനത്തേക്കാള്‍ കുറഞ്ഞ ചെലവ് മാത്രമേ ഉള്ളൂവെന്നതാണ് പുതിയ സ്‌കീമിന്റെ മറ്റൊരു പ്രത്യേകത. തൊഴിലുടമകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സ്‌കീമില്‍ ചേരുന്നത് ലാഭകരമായിരിക്കും.

തൊഴിലുടമയുമായുള്ള തൊഴില്‍ ബന്ധം അവസാനിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങളും റിട്ടേണുകളും നല്‍കുകയും ചെയ്യും. കൂടുതല്‍ ആകര്‍ഷകമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ബദല്‍ എന്‍ഡ്ഓഫ്‌സര്‍വീസ് സ്‌കീമില്‍ ചേരാന്‍ തൊഴിലുടമകള്‍ താല്‍പര്യം കാണിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കൂടാതെ തൊഴിലാളികളെ സ്ഥാപനത്തില്‍ കൂടുതല്‍ കാലം ജോലിചെയ്യുന്നതിന് സ്‌കീം പ്രോല്‍സാഹനമാവുകയും ചെയ്യും. യുഎഇയിലെ ജോലിക്കാര്‍ക്ക് വിരമിക്കല്‍ ഫണ്ടായി ലഭിക്കുന്ന ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ഭാവി ജീവിതത്തിൽ ഗുണം ചെയ്യുമെന്നും നേരത്ത തൊഴില്‍രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (9 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (38 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (56 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

Malayali Vartha Recommends