Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

എയര്‍ ഇന്ത്യയുടെ ഒറ്റ ടിക്കറ്റിൽ ഇനി 100ലേറെ നഗരങ്ങൾ സന്ദർശിക്കാം, യാത്രക്കാരെ കൊത്തിയെടുക്കാൻ പുതിയ നീക്കവുമായി വിമാനക്കമ്പനി...ബുക്കിങ് തുടങ്ങി...!!

07 SEPTEMBER 2023 03:44 PM IST
മലയാളി വാര്‍ത്ത

നവീകരണ പദ്ധതികളുടെ ഭാഗമായി എയർ ഇന്ത്യ അടിമുടി മാറുകയാണ്. പുതിയ ലോഗോ, എയർക്രാഫ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം, പുതിയ 470 വിമാനങ്ങൾ വാങ്ങാനുള്ള കരാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ എല്ലാം എയർ ഇന്ത്യ നടത്തിവരികയാണ്. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാൻഡിംഗിൻറെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്. മോടി പിടിപ്പിക്കൽ മാത്രമല്ല യാത്രക്കാർക്ക് കൂടുതൽ യാത്രാ അവസരങ്ങൾ നൽകാനുള്ള പ്ലാനും കമ്പനി ഒരുക്കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ ഒറ്റ ടിക്കറ്റുമായി ഇനി യൂറോപ്പിലെ വിവിധ നഗരങ്ങള്‍ തടസ്സങ്ങളില്ലാതെ ചുറ്റിക്കണ്ട് ആസ്വദിക്കാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച് ബസ്, ട്രെയിന്‍ യാത്രയും നടത്താമെന്നതിനാല്‍ എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത ചെറു നഗരങ്ങളും ചുറ്റിക്കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. ആക്സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍ ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഈ സൗകര്യം ലഭ്യമാക്കുന്നത്. ലഗേജ് അലവന്‍സ് നിലനിറുത്തിക്കൊണ്ട്, 100ലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റുപയോഗിച്ച് യാത്ര ചെയ്യാം.

ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇറ്റലി, യു.കെ എന്നിവിടങ്ങളിലെ നഗരങ്ങളും പട്ടണങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍മോഡല്‍ യാത്രാ സൗകര്യമാണിത്. ആംസ്റ്റര്‍ഡാം, ബെമിംഗ്ഹം, ലണ്ടന്‍ ഹീത്രൂ, ലണ്ടന്‍ ഗാറ്റ്വിക്ക്, മിലാന്‍, വിയന്ന എന്നിവിടങ്ങളിലേക്കും ഈ സേവനം നീട്ടിയിട്ടുണ്ട്.

ആക്‌സസ് റെയിലുമായുള്ള പങ്കാളിത്തത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് ഭാവിയിലും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളും കൂടുതല്‍ സാധ്യതകളും തടസ്സങ്ങളില്ലാത്ത രീതിയില്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ എയര്‍ ഇന്ത്യയുടെ ഈ ടിക്കറ്റുകള്‍ ആഗോളതലത്തില്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ത്യയുടെ മുൻനിര എയർലൈൻ എന്ന നിലയിൽ കമ്പനിയിലാകെ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇക്കഴിഞ്ഞ ജൂണിൽ, 70 ബില്യൺ ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ എയർബസുമായും ബോയിംഗുമായും എയർ ഇന്ത്യ ഒപ്പു വെച്ചിരുന്നു. നവംബറിൽ ഈ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കും. കമ്പനിയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയർ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്.

400 മില്യൺ ഡോളറാണ് ഇതിനായി ചെലവാകുക. അതേസമയം 2023 ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് ഈ ലോഗോ ആദ്യം അവതരിപ്പിക്കുക. ചുവപ്പ്, സ്വർണം, പർപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങൾ ഉൾക്കൊള്ളിച്ചാണ് എയർ ഇന്ത്യ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്. അനന്തമായ സാധ്യതകളെയാണ് സ്വർണ നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും കമ്പനി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (7 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (7 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (7 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (8 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (8 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (8 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (8 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (9 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (9 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (9 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (10 hours ago)

Malayali Vartha Recommends